ഇന്ത്യയിലുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1400 കോടി രൂപ നിക്ഷേപിക്കാൻ ആഗോള ഹെൽത്ത് കെയർ ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare). പുതിയ പ്രൊജക്റ്റുകൾക്കൊപ്പം നിലവിലെ പ്രൊജക്റ്റുകളുടെ പുനർവികസനത്തിനുമായാണ് നിക്ഷേപം. ₹350–400 കോടി ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞതായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം രോഗി പരിചരണവും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ വിതരണവും മെച്ചപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഇന്ത്യയിൽ ₹1400 കോടി നിക്ഷേപത്തിന് ആസ്റ്റർ ഡിഎം, Aster  ₹1,400 crore in expansion across India

വിശാലമായ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 2027 സാമ്പത്തിക വർഷത്തോടെ ആസ്റ്റർ ശൃംഖലയിൽ 1,700 ബെഡുകൾ കൂടി കൂട്ടിച്ചേർക്കും. ഇന്ത്യയിലെ മൊത്തം ബെഡ് ശേഷി 6,800 ആയി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളം, കർണാടക, ഹൈദരാബാദ് തുടങ്ങിയ മേഖലകളിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ആരോഗ്യ സംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡയഗ്നോസ്റ്റിക്സ്, ഹോം കെയർ സേവനങ്ങൾ എന്നിവയുൾപ്പെടെ പുതിയ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കുന്നതിനുമുള്ള ആസ്റ്ററിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് വിപുലീകരണം-അദ്ദേഹം പറഞ്ഞു.

Aster DM Healthcare to invest ₹1400 crore over five years, expanding its operations in Kerala, Karnataka, and Hyderabad with plans for 1700 new beds and advancements in digital health and AI diagnostics

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version