2023ലാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഏപ്രിലിയ ആർഎസ് 457 ഫുൾ ഫെയർ സ്പോർട്സ് ബൈക്ക് ഇന്ത്യയിലെത്തിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ ബൈക്ക് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ആർഎസ് 457യ്ക്കായി. നിലവിൽ ₹4,20,000 ആണ് ആർഎസ് 457ന്റെ എക്സ് ഷോറൂം വില.
46.9 ബിഎച്ച്പി കരുത്തും 43 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 457 സിസി പാരലൽ ട്വിൻ എഞ്ചിനാണ് ഏപ്രിലിയ ആർഎസ് 457ന്റെ ഏറ്റവും വലിയ സവിശേഷത. ഏപ്രിലിയ ആർഎസ് 457ന്റെ സ്റ്റാൻഡേർഡ് ക്വിക്ക് ഷിഫ്റ്റർ വരുന്ന മോഡലും ഇപ്പോൾ ലഭ്യമാണ്. മുൻപ് ഇത് ഓപ്ഷണൽ ആക്സസറി ആയിട്ടായിരുന്നു വന്നിരുന്നത്. 2023നെ അപേക്ഷിച്ച് ആർഎസ് 457ന് ഇപ്പോൾ വിലയിൽ ഏതാണ്ട് പതിനായിരം രൂപയുടെ വർധനയുണ്ട്.

പ്രീമിയം അലൂമിനിയം ഫ്രെയിം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി കളർ ഡിസ്പ്ലേ, ഒന്നിലധികം റൈഡ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഫുൾ എൽഇഡി ലൈറ്റിങ് തുടങ്ങിയ പ്രത്യേകതകളുള്ള ആർഎസ് 457ക്ക് കമ്പനി 32.52 kmpl ഹൈവേ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ് ഡിസ്പ്ലേസ്മെന്റ് വിഭാഗത്തിലുള്ള (400-500സിസി) സ്പോർട്സ് ബൈക്ക് എന്ന നിലയിൽ ഇത് മികച്ച മൈലേജാണ്.
The Aprilia RS 457 has revolutionized the Indian bike world with its full-fairing sports design, 457cc parallel twin engine, and advanced riding features.