കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓഹരികൾ. കഴിഞ്ഞ ദിവസം ഓഹരി 11.16 ശതമാനം ഉയർന്ന് 1,670 രൂപയിലെത്തി. മുൻ ക്ലോസിംഗ് നിരക്കായ 1,502.35 രൂപയിൽ നിന്നാണ് ഇത് 1,670 രൂപയായിരിക്കുന്നത്. കമ്പനിയുടെ ഓഹരികൾ 9 മടങ്ങിലധികമാണ് അളവിൽ കുതിച്ചുയർന്നത്. കമ്പനിയുടെ വിപണി മൂല്യം 43,000 കോടി രൂപയിലധികമാണ്.

കപ്പൽ നിർമാണം, അറ്റകുറ്റപ്പണികൾ, നവീകരണം, പുനർനിർമ്മാണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ മികവു പുലർത്തുന്ന കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓർഡർ ബുക്ക് ഏകദേശം 22,500 കോടി രൂപയാണ്. ത്രൈമാസ ഫലങ്ങൾ അനുസരിച്ച് കമ്പനിയുടെ അറ്റ വിൽപ്പന 13 ശതമാനം വർദ്ധിച്ച് 1,143.20 കോടി രൂപയും, പ്രവർത്തന ലാഭം 7 ശതമാനം വർദ്ധിച്ച് 298.41 കോടി രൂപയും, അറ്റാദായം 4 ശതമാനം വർദ്ധിച്ച് 188.92 കോടി രൂപയുമായി.
അടുത്തിടെ സിഎസ്‌എൽ ഡിപി വേൾഡ് ഉടമസ്ഥതയിലുള്ള ഡ്രൈഡോക്സ് വേൾഡുമായി സുപ്രധാന പങ്കാളിത്തത്തിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനാണ് ഡ്രൈഡോക്സ് വേൾഡുമായുള്ള ധാരണ. യുഎഇ കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് കരാർ.
Cochin Shipyard shares surged over 11% to ₹1,670 driven by strong order book and key partnership with Drydocks World.