ബോളിവുഡിലെ എവർഗ്രീൻ നടിയാണ് രേഖ. ബാലതാരമായി അഭിനയരംഗത്തെത്തി പിന്നീട് താരറാണിയായി വളർന്ന രേഖ ആഢംബര ജീവിതത്തിന്റെ പേരിലും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിലുള്ള ആഢംബരത്തിന്റെ പ്രതീകമാണ് രേഖയുടെ മുംബൈയിലെ വീട്. വീടെന്നു പറഞ്ഞാൽ കുറഞ്ഞു പോകും. കാരണം ഇടി നൗ റിപ്പോർട്ട് പ്രകാരം രേഖയുടെ മുംബൈ ബാന്ദ്രയിലുള്ള ബസേര എന്ന ആഢംബര വീടിന്റെ മൂല്യം 100 കോടി രൂപയാണ്.

നിഗൂഢത നിറഞ്ഞ ഗൃഹാതുരത്വമാണത്രേ വീടിന്റെ സവിശേഷത. സെലിബ്രിറ്റി വീടുകൾ എപ്പോഴും തുറന്നുകാട്ടപ്പെടുന്ന ലോകത്ത്, രേഖയുടെ ‘ബസേര’ റിയൽ എസ്റ്റേറ്റ് ലോകത്തിലെ വേറിട്ട ഒന്നാണ്. ഏകാന്തതയുടെ കോട്ടയെന്നും പാപ്പരാസികളുടെ ഒളിഞ്ഞുനോട്ടമോ ഇൻസ്റ്റാ റീലുകളോ ഒന്നുമില്ലാത്ത ശാന്തസുന്ദര ഇടം എന്നുമൊക്കെ പോകുന്നു വീടിനെക്കുറിച്ചുള്ള വിശേഷണങ്ങൾ. മുഗൾ ശൈലിയും കലാപരതയും എല്ലാം ഇഴചേരുന്ന വീടാണ് രേഖയുടേത്. ഷാരൂഖ് ഖാന്റെ മന്നത്തും സൽമാൻ ഖാന്റെ വീടുമെല്ലാം തൊട്ടടുത്ത് തന്നെയുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വേറിട്ട ആർകിടെക്ചർ സൗന്ദര്യം കൊണ്ടാണ് ബസേര ശ്രദ്ധേയമാകുന്നത്.

പുറംകാഴ്ചകൾ പോലെത്തന്നെ വീടിന്റെ അകത്തളങ്ങളും രാജകീയമാണ്. ഡാർക് വുഡ് കാർവിങ്സും, ബ്രാസ് ഇൻലേ ഫർണിച്ചറുകളും, ഹാൻഡ്ലൂം ഡ്രേപ്പുകളും, ആൻ്റിക് കണ്ണാടികളുമെല്ലാം അക്ഷരാർത്ഥത്തിൽ കൊട്ടാര സമാനം. സൗത്ത് ഇന്ത്യൻ ക്ലാസ്സിക്കൽ എലമെന്റുകളും നവാബി ഡെക്കോറും ഇഴുകിച്ചേർന്ന അപൂർവ ദൃശ്യഭംഗിയാണ് അകത്തളത്തെ മനോഹരമാക്കുന്നത്. അകത്തെ സ്കൾപ്ചറുകളും വിന്റേജ് ലാംപുകളും സാരംഗിയുമെല്ലാം രേഖ തന്നെ സെലക്റ്റ് ചെയ്തവയാണത്രേ. 180കളിലധികം ചിത്രങ്ങളിൽ വേഷമിട്ട രേഖയുടെ ആസ്തി 332 കോടി രൂപയാണ്. 

Discover Bollywood icon Rekha’s luxurious ₹100 crore mansion, Basera, in Bandra, Mumbai. A stunning blend of Mughal architecture and Nawabi decor, this sea-facing bungalow is a symbol of elegance and mystery.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version