തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനെ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുന്ന ഫീഡർ ബസ് സർവീസുകൾ നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഫീഡർ സർവീസ് ലൈസൻസ് നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചതായി കെഎംആർഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപമുള്ള തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷനിൽ നിന്ന് കണക്റ്റിവിറ്റി വേണമെന്ന ടെക്കികളുടേയും യാത്രക്കാരുടേയും ഏറെനാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
യാത്രക്കാർക്ക് തടസ്സമില്ലാത്തതും, പരിസ്ഥിതി സൗഹൃദവും, സുഖകരവുമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകുന്നതിനായി, തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ-കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ-ഇൻഫോപാർക്ക് ഫേസ് 1 & 2 എന്നിവയിൽ ഫീഡർ സർവീസുകളായി പ്രവർത്തിപ്പിക്കുന്നതിന് ഇ-ബസുകളും/അല്ലെങ്കിൽ സിഎൻജി ബസുകളും (കോൺട്രാക്റ്റ് കാരിയേജ്) നൽകണമെന്ന് കെഎംആർഎൽ ഒഇഎം / അഗ്രഗേറ്റർ / സൊസൈറ്റി / വ്യക്തി എന്നിവരോട് ആവശ്യപ്പെടുന്നതായി കെഎംആർഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഞായറാഴ്ചകൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും തിരക്കേറിയ സമയങ്ങളിൽ രാവിലെയും വൈകുന്നേരവും ഓപ്പറേറ്റർമാർ സർവീസുകൾ നടത്തും. ഇ-ഫീഡർ സർവീസുകൾ വിന്യസിക്കുന്നതിൽ കെഎംആർഎൽ പൂർണ ശ്രദ്ധാലുവാണ്. ഏറ്റെടുത്ത 15 എസി ഇ-ബസുകളിൽ 13 എണ്ണം ഇതിനകം വിന്യസിച്ചിട്ടുണ്ട്. രണ്ടെണ്ണം റിസർവ് ആയി സൂക്ഷിച്ചിരിക്കുന്നു. കടവന്ത്ര-പനമ്പിള്ളി നഗർ സർക്കുലർ റൂട്ടിൽ കൂടി സ്വന്തം ബസുകൾ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്.
തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ രാത്രി 9 മുതൽ രാവിലെ 7 വരെ പരിമിതമായ പാർക്കിംഗ് സൗകര്യവും അനുവദിക്കും. എന്നാൽ സർവീസ് പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. ഏതെങ്കിലും മെട്രോ സ്റ്റേഷൻ സ്ഥലത്തോ പരിസരത്തോ ഓപ്പർച്യുണിറ്റി ചാർജിംഗിനുള്ള വ്യവസ്ഥ കെഎംആർഎൽ നൽകില്ലെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
Kochi Metro Rail Ltd to start eco-friendly feeder bus services from Thripunithura Metro station to Infopark via Kakkanad Water Metro Terminal, aiming for seamless tech commuter connectivity