ടോം ക്രൂസ്, ഡ്വെയ്ൻ ജോൺസൺ, ജോർജ്ജ് ക്ലൂണി, ആദം സാൻഡ്‌ലർ തുടങ്ങിയ ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കുന്ന സമ്പത്തുള്ള
ഒരു കൊമേഡിയൻ യുഎസ്സിലുണ്ട്- സാക്ഷാൽ ജെറി സീൻഫെൽഡ്. ലോകത്തിലെ ഏറ്റവും ധനികനായ ഹാസ്യനടൻ എന്നറിയപ്പെടുന്ന ജെറി സീൻഫെൽിന്റെ ആസ്തി $1.1 ബില്യണാണ്.
90കളിലെ ഐക്കോണിക് സിറ്റ്കോം ആയ സീൻഫെൽഡിന്റെ സ്രഷ്ടാവെന്ന നിലയിലാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. ഷോ സൃഷ്ടിക്കുന്ന സിൻഡിക്കേഷൻ വരുമാനത്തിന്റെ വിഹിതത്തിൽ നിന്നും, ടൂറിംഗ്, സിനിമകൾ, മറ്റ് പ്രോജക്ടുകൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമാണ് അദ്ദേഹത്തിന്റെ സമ്പത്ത് വരുന്നത്. സീൻഫെൽഡും സഹ-സ്രഷ്ടാവായ ലാറി ഡേവിഡും ഷോയുടെ സിൻഡിക്കേഷൻ വരുമാനത്തിന്റെ 15% സ്വന്തമാക്കുന്നു. അതിൽ പ്രാദേശിക ടെലിവിഷൻ സ്റ്റേഷനുകളിലേക്കും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള വിൽപ്പനയും ഉൾപ്പെടെയാണിത്.
ഷോയിൽ നിന്ന് മാത്രം അദ്ദേഹം 700 മില്യൺ ഡോളറിലധികം സമ്പാദിച്ചതായി ഫോഞബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ സീൻഫെൽഡ് നിരവധി സിനിമകളിലും ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലെ കോമഡി സ്പെഷ്യലുകളും കോമഡിയൻസ് ഇൻ കാർസ് ഗെറ്റിംഗ് കോഫി തുടങ്ങിയവയിലൂടെയും അദ്ദേഹം വൻ വരുമാനം ഉണ്ടാക്കുന്നു.
Jerry Seinfeld, the world’s richest comedian, has a net worth of $1.1 billion, surpassing Hollywood stars like Tom Cruise and Dwayne Johnson. His fortune comes from Seinfeld’s syndication revenue, touring, films, and other projects.