ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഫെസ്റ്റിവലായ മെറ്റ് ഗാല 2025ൽ ശ്രദ്ധ നേടി ബോളിവുഡ് താരങ്ങൾ. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മെറ്റ് ഗാല അരങ്ങേറ്റമാണ് ഫാഷൻ ഫെസ്റ്റിവലിൽ ശ്രദ്ധേയമായത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലിഷായി എത്തി ഷാരൂഖ് ഖാൻ മെറ്റ് ഗാല അരങ്ങേറ്റം അവിസ്മരണീയമാക്കി. പ്രശസ്ത ഡിസെെനർ സബ്യസാചി തയാറാക്കിയ വസ്ത്രങ്ങളാണ് ഷാരൂഖ് ഖാൻ ധരിച്ചത്. ക്ലാസ്സിക് വസ്ത്രത്തിനൊപ്പം കെ അഥവാ കിങ് എന്ന് സൂചിപ്പിക്കുന്ന വലിയ പെൻഡന്റുള്ള ഹെവി ആഭരണങ്ങളും ധരിച്ചായിരുന്നു ഷാരൂഖിന്റെ വരവ്.

മെറ്റ് ഗാലയിൽ തിളങ്ങി ബോളിവുഡ്, Met Gala 2025: Shah Rukh Khan, Kiara Advani, and more

അഞ്ചാം തവണ മെറ്റ് ഗാലയിലെത്തിയ നടി പ്രിയങ്ക ചോപ്ര പോൾക്ക ഡോട്ട് സ്യൂട്ട് ഡ്രസ് ധരിച്ചെത്തിയാണ് മിന്നിയത്. ഫ്രഞ്ച് ഫാഷൻ ഡിസൈനർ ഒളിവർ റൂസ്റ്റിങ് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ പ്രിയങ്ക ഇറ്റാലിയൻ ജ്വല്ലറി ബ്രാൻ ബുൾഗരിയുടെ ആഢംബര ആഭരണവും ധരിച്ചു. ബുൾഗരിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് പ്രിയങ്ക. ഭർത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ ഗാലയിലെത്തിയത്.

ബോളിവുഡ് താരം കിയാര അദ്വാനിയും മെറ്റ് ഗാല അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായി. നിറവയറിൽ മെറ്റ് ഗാലയിലെത്തിയ നടിയുടെ വരവിനെ മാതൃത്വത്തിനുള്ള ആദരം എന്നാണ് ഫാഷൻലോകം വിശേഷിപ്പിച്ചത്. പാട്ടുകാരനും നടനുമായ ദിൽജിത് ദോസഞ്ജും മെറ്റ് ഗാല അരങ്ങേറ്റം കുറിച്ചു. ബോളിവുഡ് താരങ്ങൾക്കു പുറമേ ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്രയും സബ്യസാചി മുഖർജിയും മെറ്റ് ഗാല 2025ൽ പങ്കെടുത്തു.

‘ഫാഷൻസ് ബിഗസ്റ്റ് നൈറ്റ് ഔട്ട്’ എന്നറിയപ്പെടുന്ന മെറ്റ് ഗാല, ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിനായി നടത്തുന്ന ഗ്ലാമറസ് വാർഷിക ഫണ്ട്‌റൈസിംഗ് പരിപാടിയാണ്. 1948ൽ അമേരിക്കൻ ഫാഷൻ പബ്ലിസിസ്റ്റ് എലീനർ ലാംബർട്ട് ആണ് മെറ്റ് ഗാലയ്ക്ക് തുടക്കം കുറിച്ചത്.

Shah Rukh Khan, Priyanka Chopra, Kiara Advani, and Diljit Dosanjh bring Indian glamour, culture, and fashion to Met Gala 2025

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version