Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘ഫുൾ മൂൺ ഗീ’യുമായി’ സ്റ്റാർട്ടപ്പ്,  വില കൂട്ടി വിൽക്കാനുള്ള അടവെന്ന് നെറ്റിസൺസ്
News Update

‘ഫുൾ മൂൺ ഗീ’യുമായി’ സ്റ്റാർട്ടപ്പ്,  വില കൂട്ടി വിൽക്കാനുള്ള അടവെന്ന് നെറ്റിസൺസ്

സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി പൗർണമി നെയ്യ് അഥവാ 'ഫുൾ മൂൺ ഗീ'. പൂനെ ആസ്ഥാനമായുള്ള ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ് നിർമ്മിക്കുന്ന ഈ നെയ്യ് പൗർണമി ദിനത്തിൽ മാത്രമാണ് തയ്യാറാക്കുന്നതെന്നാണ് കമ്പനി അവകാശവാദം. പൗർണമിയുടെ ഊർജ്ജവും പോസിറ്റിവിറ്റിയും പകരാൻ പ്രത്യേക ജൈവ ഉത്പന്നത്തിനു കഴിയും എന്ന് കമ്പനി പറയുന്നു. ഉത്പന്നത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. സംഭവം ഉത്പന്നത്തിന്റെ വിലകൂട്ടി വിൽപന നടത്താനുള്ള വെറും മാർക്കറ്റിങ് തന്ത്രം മാത്രമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.
News DeskBy News Desk8 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി പൗർണമി നെയ്യ് അഥവാ ‘ഫുൾ മൂൺ ഗീ’. പൂനെ ആസ്ഥാനമായുള്ള ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ് നിർമ്മിക്കുന്ന ഈ നെയ്യ് പൗർണമി ദിനത്തിൽ മാത്രമാണ് തയ്യാറാക്കുന്നതെന്നാണ് കമ്പനി അവകാശവാദം. പൗർണമിയുടെ ഊർജ്ജവും പോസിറ്റിവിറ്റിയും പകരാൻ പ്രത്യേക ജൈവ ഉൽപ്പന്നത്തിനു കഴിയും എന്ന് കമ്പനി പറയുന്നു. ഇങ്ങനെ പ്രത്യേകതകൾ ഉള്ളതുകൊണ്ടുതന്നെ സ്വൽപം കൂടിയ വിലയും കമ്പനി ഉത്പന്നത്തിന് നൽകുന്നു-500 മില്ലി ജാറിന് 2,495 രൂപ! ഈ മാർക്കറ്റിംഗ് ആശയം കൊണ്ട് സമൂഹമാധ്യമമായ എക്സിൽ അടക്കം ഉത്പന്നത്തെക്കുറിച്ച് വമ്പൻ ചർച്ചകളാണ് നടക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിൽ ഒന്നായ സെറോദയുടെ സ്ഥാപകനും ശതകോടീശ്വരനുമായ നിതിൻ കാമത്തിന് നിക്ഷേപമുള്ള കമ്പനിയാണ് ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ്. വർഷത്തിൽ 12 തവണ, പൗർണമി സമയത്ത് മാത്രമേ ഫുൾ മൂൺ ഗീ തയ്യാറാക്കാറുള്ളൂ എന്നാണ് കമ്പനി പറയുന്നത്. പാരമ്പര്യം മുറുകെപ്പിടിച്ച് ശ്രദ്ധയോടെ നിർമ്മിച്ച അപൂർവ നെയ്യ് ആരോഗ്യ ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നതായി കമ്പനി വെബ്‌സൈറ്റിലൂടെ അവകാശപ്പെടുന്നു.

ഗിർ പശുക്കളുടെ പാലിൽ നിന്നാണ് ഈ നെയ്യ് നിർമിക്കുന്നതെന്ന് വെബ്സൈറ്റിൽ പറയുന്നു. പൗർണമി ഘട്ടത്തിൽ കടഞ്ഞെടുക്കുന്ന നെയ്യ് രാത്രി ആകാശത്തിന്റെ ഊർജ്ജവും പോസിറ്റീവിറ്റിയും ആഗിരണം ചെയ്യുന്നു എന്നൊക്കെ വമ്പൻ വിവരണവും ഉണ്ട്. ഭക്ഷണം എന്നതിലുപരി ഈ നെയ്യ് ഒരു ഇന്ദ്രിയാനുഭവം ആണെന്നാണ് കമ്പനി സഹസ്ഥാപകനായ സത്യജിത് ഹാംഗെ പറയുന്നത്. പുരാതന ആയുർവേദ അമൃതം എന്നാണ് കമ്പനി വെബ്സൈറ്റിൽ ഉത്പന്നത്തിനു നൽകുന്ന വിശേഷണം. പൂർണ്ണചന്ദ്രനു കീഴിൽ ഉൽപ്പന്നം നിർമ്മിക്കുന്നത് അതിന്റെ വീര്യം വർദ്ധിപ്പിക്കുമെന്നും വെബ്‌സൈറ്റ് കൂട്ടിച്ചേർത്തു.

ഉത്പന്നത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. സംഭവം ഉത്പന്നത്തിന്റെ വിലകൂട്ടി വിൽപന നടത്താനുള്ള വെറും മാർക്കറ്റിങ് തന്ത്രം മാത്രമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്. സംഭവം മൊത്തത്തിൽ ക്രിഞ്ച് ആണെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. ഉപയോക്താക്കളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള ഇത്തരം മാർക്കറ്റിങ് നിരുത്സാഹപ്പെടുത്തണം എന്നും ചിലർ കമന്റ് ചെയ്യുന്നു. 

banner Full Moon Ghee marketing strategy Nithin Kamath price controversy Two Brothers Organic Farms
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil