Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

7 വിക്ഷേപണങ്ങൾക്ക് ISRO

16 December 2025

മെട്രോ കുതിപ്പിൽ ദക്ഷിണേന്ത്യ

16 December 2025

ഡാനിഷ് കമ്പനിക്ക് ഇലക്ട്രിക് ടഗ് നിർമിക്കാൻ CSL

15 December 2025
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജോലിക്ക് ‘സബ്ക’ ഉണ്ടെങ്കിൽ ‘സബ്കുച്ച്’ റെഡി
My Brand My Pride

ജോലിക്ക് ‘സബ്ക’ ഉണ്ടെങ്കിൽ ‘സബ്കുച്ച്’ റെഡി

ജോലി അന്വേഷിക്കുന്ന, ജോലിക്കാരെ അന്വേഷിക്കുന്ന ഏതൊരാൾക്കും വെറുമൊരു മൊബൈൽ ഫോൺ ഉപയോഗിച്ച് ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ജോലിക്കാരെ കണ്ടുപിടിക്കാനോ ജോലി കണ്ടെത്താനും പറ്റുന്ന ലളിതമായ ജോബ് സേർച്ചിങ് ആപ്പ് ആണ് സബ്ക ജോബ് ആപ്പ് (Sabka Job App). ജോബ് മാർക്കറ്റിലെ പ്രശ്നങ്ങളെക്കുറിച്ചും കമ്പനി അതിനെ എങ്ങനെ പരിഹരിക്കുന്നു എന്നതിനെക്കുറിച്ചും ചാനൽ അയാമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് ഷോയിൽ സംസാരിക്കുകയാണ് സബ്ക ജോബ് ആപ്പ് സ്ഥാപകൻ നൗഷാദ്.
News DeskBy News Desk8 May 20255 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എല്ലാവർക്കും വേണ്ടിയുള്ളത് എന്ന അർത്ഥത്തിലാണ് ജോബ് പ്ലാറ്റ്ഫോമിന് സബ്ക എന്ന പേരു നൽകാൻ നൗഷാദ് തീരുമാനിച്ചത്. ഏതൊരാൾക്കും ഏതു തരത്തിലുമുള്ള ജോലികൾ നോക്കാവുന്ന, പോസ്റ്റ് ചെയ്യാൻ പറ്റുന്ന, സ്വതന്ത്രമായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്ഫോം ആണ് സബ്ക (Sabka). എല്ലാവർക്കും ജോലി നോക്കാവുന്ന എല്ലാവരുടേതുമായ പ്ലാറ്റ്ഫോമാണ് സബ്ക എന്ന് ഫൗണ്ടർ നൗഷാദ് പറയുന്നത് അതുകൊണ്ടാണ്. ജോലി നോക്കുന്ന, ജോലിക്കാരെ നോക്കുന്ന സ്മാർട്ഫോൺ കയ്യിലുള്ള ഏതൊരാൾക്കും ലോകത്തിന്റെ ഏതു കോണിൽ നിന്നും ജോലിയും ജോലിക്കാരെയും കണ്ടെത്താവുന്ന ആപ്പാണ് സബ്ക.

ഇന്ത്യയിൽ ഇത്തരത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ലളിതമായ പ്ലാറ്റ്ഫോം കൂടിയാണ് ഇതെന്ന് നൗഷാദ് പറയുന്നു. ബാക്കി സൈറ്റുകൾ സാധാരണ ഉപയോക്താക്കളെ സംബന്ധിച്ച് കോംപ്ലിക്കേറ്റഡ് ആണ്. അതുകൊണ്ടാണ് സബ്ക സിംപിളാണ് എന്ന് നൗഷാദ് പറയുന്നത്. ബ്ലൂ-ഗ്രേ കോളർ ജോബ്സ്, വൈറ്റ് കോളർ ജോലികളുടെ എൻട്രി ലെവൽ തുടങ്ങിയവയാണ് സബ്ക ആപ്പിൽ പ്രധാനം. എന്നാൽ പ്രാധാന്യത്തോടൊപ്പംതന്നെ ഏതു ജോലിയും ഏതു ജോലിക്കാരും എന്ന അപ്രഖ്യാപിത ടാഗ് ലൈൻ ആണ് സബ്കയുടെ സവിശേഷത. പേരിൽത്തന്നെ ആ സവിശേഷത വിളിച്ചുപറയുന്നു.

ഇരുപതു വർഷങ്ങൾക്കു മുൻപൊക്കെ പത്രപ്പരസ്യങ്ങൾ, തൊഴിൽവാർത്ത പോലുള്ളവ വഴിയായിരുന്നു കേരളത്തിലെ പ്രധാന തൊഴിൽ അന്വേഷണം. അതെല്ലാം പോസ്റ്റൽ ആയി ബയോഡാറ്റ അയക്കുന്ന രീതിയിലായിരുന്നു.സോഷ്യൽ മീഡിയ വന്നതോടെ ഇവ പലതിലേക്കായി വ്യാപിച്ചു. എന്നാൽ 20 വർഷം മുൻപുള്ള ജോബ് മാർക്കറ്റിനേക്കാൾ മാരകമായ അവസ്ഥയിലൂടെയാണ് ഇന്ന് ഈ രംഗം കടന്നുപോകുന്നത്. ജോലി കണ്ടുപിടിക്കുന്നതിനും ജോലിക്കാരെ കണ്ടെത്താനുമുള്ള കഷ്ടപ്പാടുകളും കൂടിയതല്ലാതെ കുറഞ്ഞതേയില്ല.  ഇൻസ്റ്റയിലും എഫ്ബിയിലും വാട്സ്ആപ്പിലുമെല്ലാം ജോലി പരസ്യങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഇതി കൂടുതൽ ആളുകളിലേക്ക് റീച്ച് ചെയ്യാനുള്ള സാധ്യത യഥാർത്ഥത്തിൽ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇൻസ്റ്റ പോലുള്ള ആപ്പുകളിൽ ആഡുകൾ റൺ ചെയ്താൽ പോലും കൃത്യമായി ഒരു ജോലി അന്വേഷിക്കുന്നവരിലേക്ക് അത് എത്തണം എന്നില്ല. ഇങ്ങനെ പലപലതായി പരന്നു കിടക്കുന്ന ജോലി സാധ്യതകളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയാണ് സബ്ക ചെയ്യുന്നത്.

ഡിഗ്രി പഠനകാലം മുതൽ നൗഷാദ് പാർട് ടൈം ജോലികൾ ചെയ്തിരുന്നു. 21ആം വയസ്സിൽ, 2002ലാണ് ആദ്യമായി ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ഏതാനും നാൾ മുൻപു വരെ ഇങ്ങനെ പല കമ്പനികളിലായി ജോലി ചെയ്തു. 16 വർഷത്തോളം ഹയറിങ് കപ്പാസിറ്റി റോളിലാണ് നൗഷാദ് ജോലി ചെയ്തത്. സാധാരണ ജോലിക്കാരനായി ഈ ഹയറിങ് മേഖലയിലേക്ക് വന്നതു കൊണ്ടുതന്നെ ജോബ് മാർക്കറ്റിന്റെ രണ്ട് വശങ്ങളും നൗഷാദിന് കൃത്യമായി അറിയാം. ജോലി കണ്ടു പിടിക്കാൻ ഉദ്യോഗാർത്ഥികൾ എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്നും അതുപോലെത്തന്നെ നല്ല ജോലിക്കാരെ കണ്ടെത്താൻ കമ്പനി ഉടമകൾ എത്രത്തോളം വിയർക്കുന്നുവെന്നും തന്റെ കരിയറിലൂടെ നൗഷാദ് നേരിട്ട് മനസ്സിലാക്കി. ഒരു വശത്ത് ജോലി ഇല്ല എന്നു പറയുമ്പോഴും മറുവശത്ത് ജോലിക്കാരെ കിട്ടാനില്ല എന്ന അവസ്ഥ. എന്നാൽ യഥാർത്ഥത്തിൽ രണ്ടും നമ്മുടെ മാർക്കറ്റിൽ ഉണ്ട്. കരിയറിന്റെ അവസാന പത്തു വർഷം നൗഷാദ് ടാറ്റ ഗ്രൂപ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. നിരവധി ഡിപാർട്മെന്റുകളിൽ ജോലി ഒഴിവുണ്ടായിരുന്നു. നിരവധി ഏജൻസികളുമായി ജോലിക്കാരെ ലഭ്യമാക്കാൻ കമ്പനിക്ക് കരാറുണ്ടായിരുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും, ടാറ്റ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് പോലും ജോലിക്കാരെ കണ്ടെത്തുന്നതിൽ വിഷമിച്ചു. ഈ തിരിച്ചറിവിൽ നിന്നാണ് നൗഷാദ് സബ്ക ജോബ് ആപ്പിലേക്ക് എത്തുന്നത്.

ഏറ്റവും സേഫായ രീതിയിൽ, ടാറ്റ പോലെ മികച്ച കമ്പനിയിലെ ജോലിയിൽ നിന്നുമാണ് നൗഷാദ് സംരംഭക രംഗത്തേക്ക് എത്തുന്നത്. വളർന്നു വന്ന വഴികൾ അത്തരമൊരു റിസ്ക് എടുക്കാൻ സാഹചര്യമൊരുക്കിയതായി പറയുന്നു നൗഷാദ്. സ്വപ്രയത്നം കൊണ്ട് എന്തെങ്കിലും നിർമിക്കണം എന്ന വലിയ ആഗ്രഹവും സംരംഭക രംഗത്തേക്കുള്ള കടന്നുവരവിനു പ്രചോദനമായി. അതും ഒറ്റ നിമിഷത്തിൽ ചാടി ഇറങ്ങിയതല്ല നൗഷാദ്. അതിനുവേണ്ടി കൃത്യമായ അവലോകനവും കഠിന പ്രയത്നവും നിരവധി മുന്നൊരുക്കങ്ങളും നടത്തിയാണ് നൗഷാദ് സംരംഭക ലോകത്തേക്ക് വരുന്നത്.

2019ലാണ് നൗഷാദിന് ഇത്തരമൊരു ആശയം ആദ്യം  ഉണ്ടാകുന്നത്. 2020 കോവിഡ് കാലയളവിൽ ചിന്തിക്കാനായി ധാരാളം സമയെ ലഭിച്ചു. ആ ഘട്ടത്തിൽ എല്ലാ ജോബ് പ്ലാറ്റ്ഫോമുകളും നൗഷാദ് അരച്ചുകലക്കി കുടിച്ചു പഠിച്ചു! അതിന്റെ ശ്രമഫലമായി 2022ൽ ആപ്പിന്റെ പ്രോട്ടോട്ടൈപ്പ് റെഡിയായി. അന്ന് മറ്റ് സ്റ്റാഫ് ഒന്നും ഇല്ലാതിരുന്നതിനാൽ അതിന്റെ യൂസർ ഫീഡ്ബാക്കിന് 700 പേരെ നൗഷാദ് തന്നെ നേരിട്ടു വിളിച്ചു സംസാരിച്ചു. ആദ്യഘട്ടത്തിലെ ഫീഡ്ബാക്ക് പ്രകാരം 60 ശതമാനത്തിനു മുകളിലുള്ള ആളുകളും ആപ്പിന്റെ പ്രവർത്തനത്തിൽ തൃപ്തരായിരുന്നില്ല. എന്നാൽ അത് നൗഷാദ് തിരിച്ചടിയായി കണ്ടില്ല. മറിച്ച്. പഠിച്ചത് പോരെന്നും ഇനിയും ഒരുപോട് പഠിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിലൂടെ നൗഷാദിനു ലഭിച്ചു. ഈ യൂസർ ഫീഡ്ബാക്കോടെയാണ് പ്ലാറ്റ്ഫോമിനെ മികച്ച നിലയിൽ ആക്കിയെടുക്കാൻ പറ്റുമെന്ന് നൗഷാദ് മനസ്സിലാക്കുന്നത്. അതിനുശേഷമാണ് നൗഷാദ് ഇതിനായുള്ള മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്കു കടന്നത്. 2024ലാണ് മാർക്കറ്റിങ്ങോടു കൂടിയുള്ള ആപ്പിന്റെ പുതിയ വേർഷൻ ആരംഭിച്ചത്. ഏതാണ്ട് 25000 ലൈവ് ജോബ് സീക്കേർസും 3000ത്തിലധികം ആക്ടീവ് കമ്പനികളും ഇപ്പോൾ ആപ്പിലുണ്ട്. ഇതുവരെ 16000ത്തിലധികം ജോലി അപേക്ഷകൾ ആപ്പ് വഴി പ്രോസസ് ചെയ്യാനും 200ലേറെ പേർക്ക് ജോലി നേടിക്കൊടുക്കാനും സാധിച്ചു.

പണച്ചിലവും ഫണ്ടിങ്ങും എങ്ങനെയെന്ന് ആ ഘട്ടത്തിലും നൗഷാദിന് ധാരണയുണ്ടായിരുന്നില്ല. പ്രോട്ടോടൈപ്പിനു തന്നെ നല്ലൊരു സംഖ്യ നൗഷാദ് ചിലവാക്കിക്കഴിഞ്ഞിരുന്നു. ആ ഘട്ടത്തിലാണ് നൗഷാദിന്റെ സുഹൃത്തും ആപ്പിന്റെ സഹസ്ഥാപകനുമായ ഷാനവാസ് സബ്ക ആപ്പിലേക്ക് എത്തുന്നത്. ആപ്പിന്റെ സാധ്യതകൾ മനസ്സിലാക്കിയതോടെ ഷാനവാസ് സബ്കയിലെ ആദ്യ ഇൻവസ്റ്ററായി. തുടർന്ന് ഷാനവാസ് കമ്പനിയുടെ ഡയറക്ടറായി മാറി. നൗഷാദിന്റെ ഭാര്യ ഉമ മഹേശ്വരിയാണ് സബ്കയുടെ മറ്റൊരു കോ ഫൗണ്ടർ. പിന്നീട് ഈ ടീം ചേർന്നാണ് 2024 ഡിസംബറിൽ സബ്ക പുതിയ രൂപത്തിൽ തയ്യാറാക്കിയത്.

സബ്കയുടെ പുതിയ വേർഷൻ പെട്ടെന്നു തന്നെ ഹിറ്റായി. ഏതാണ്ട് 45 ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. ഈ ഹിറ്റാകൽ വമ്പൻ ജോബ് ഹൈറിങ് പ്ലാറ്റ്ഫോമുകൾക്കിടയിൽ പുതിയ കമ്പനിക്ക് എന്തു പ്രസക്തി എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായി. മറ്റ് പ്ലാറ്റ്പോമുകളിൽ നിന്നും വേണ്ട വിധത്തിൽ സേവനം ലഭിക്കാത്തതുകൊണ്ടായിരിക്കും ഇത്രയും പേർ സബ്കയിലേക്ക് എത്തിയത് എന്ന തിരിച്ചറിവും കമ്പനിക്ക് മുന്നോട്ടുള്ള ഊർജമായി. തുടർന്ന് മുൻപ് ആപ്പ് ഉപയോഗിച്ച് നെഗറ്റീവ് ഫീഡ്ബാക്ക് നൽകിയ 300ഓളം പേരെയടക്കം കമ്പനി വീണ്ടും ഫീഡ്ബാക്കിനായി വിളിച്ചു. പുതിയ പ്ലാറ്റ്പോമിന്റെ പ്രവർത്തനത്തിൽ ഒട്ടുമിക്ക എല്ലാവരും തന്നെ പോസിറ്റീവ് ഫീഡ്ബാക്ക് നൽകി. അതോടെയാണ് നൗഷാദ് ജോലി ഉപേക്ഷിച്ചതും സബ്കയുടെ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചതും.

ജോലിക്കാർക്കും, ജോലിക്കാരെ തേടുന്നവർക്കും ആപ്പിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് റജിസ്റ്റർ ചെയ്യാം. ലൊക്കേഷൻ, സ്കിൽ തുടങ്ങിയവയ്ക്ക് അനുസൃതമായ ജോലികൾക്ക് അപ്ലൈ ചെയ്യാനും പരസ്പരം ചാറ്റ് ചെയ്യാനും വിളിക്കാനും സബ്കയിലൂടെ സാധിക്കും.
എച്ച്ആറുമായി ബന്ധപ്പെടുന്നതിനു പകരം ഇതെല്ലാം നടക്കുന്നത് ഡയറക്ട് ആയാണ് എന്നതാണ് സബ്കയുടെ പ്രത്യേകത. എച്ചആറുമായുള്ള കമ്യൂണിക്കേഷനിൽ മിക്കവാറും കാലതാമസം ഉണ്ടാകാറുണ്ട് എന്നതിനാലാണ് സബ്ക ഇത്തരമൊരു പ്രത്യേകത കൊണ്ടുവന്നത്. ജോലിക്കാരെ ആവശ്യമുള്ളവർക്കാണെങ്കിൽ കമ്പനി ലിസ്റ്റ് ചെയ്യുന്നതിനു മുൻപ് സബ്ക ബിസിനസ് പ്രൂഫ് ആവശ്യപ്പെടും. ഈ ബിസിനസ് പ്രൂഫ് നൽകുന്നവരെ മാത്രമേ ലിസ്റ്റ് ചെയ്യുള്ളൂ എന്നത് സബ്കയുടെ വിശ്വാസ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ജോബ് പോസ്റ്റിനായി ആവശ്യമെങ്കിൽ കമ്പനികളെ സഹായിക്കാനും സബ്ക സ്റ്റാഫുകളുടെ സേവനം ലഭിക്കും.

വിശ്വാസ്യതയാണ് സബ്കയുടെ മെയിൻ. ഏതു ബിസിനസ്സിലും 90 ശതമാനം സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നവരും 10 ശതമാനം ഉടായിപ്പ് ചെയ്യുന്നവരുമാണ്. എന്നാൽ ജോബ് മാർക്കറ്റിൽ ഇത് നേരെ തിരിച്ചാണ്. 90 ശതമാനം ജോബ് പരസ്യങ്ങളും വ്യാജമാണ്. ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ബ്രോക്കർ ബിസിനസ് പോലെ പ്രവർത്തിക്കുന്ന നിരവധി പേർ ഈ രംഗത്തുള്ളതാണ് ഇത്തരം ദുരവസ്ഥയ്ക്കു കാരണം. കമ്പനികളിൽ നിന്നും ബിസിനസ് പ്രൂഫും മറ്റ് രേഖകളും ആവശ്യപ്പെടുന്നതിലൂടെ കൃത്യമായി കാര്യങ്ങൾ ചെയ്യുന്ന കമ്പനികളാണ് ജോലിക്കാരെ തേടുന്നത് എന്ന് നൂറ് ശതമാനം ഉറപ്പുവരുത്താൻ സബ്ക ശ്രദ്ധിക്കുന്നു. ഇതിലൂടെ ഓൺലൈനിലെ ജോലി പരസ്യങ്ങൾ മൊത്തം തട്ടിപ്പാണെന്ന പൊതുധാരണയെ മാറ്റാൻ സബ്കയ്ക്ക് സാധിക്കുന്നു.

മാസങ്ങൾക്കു മുൻപ് വന്ന അപ്ലിക്കേഷനുകളാണ് മറ്റ് പ്ലാറ്റ്ഫോമുകളിൽ ജോലിക്കാരെ തേടുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഈ അപ്ലിക്കേഷൻ അയച്ചവർ ചിലപ്പോൾ വേറെ ഇടങ്ങളിൽ അപ്പോഴേക്കും ജോലിക്ക് കയറി കഴി‍ഞ്ഞിട്ടുണ്ടാകും. ഇങ്ങനെയുള്ളവരെ വിളിക്കുന്നത് കമ്പനികളെ സംബന്ധിച്ച് സമയനഷ്ടമുണ്ടാക്കുന്നു. സബ്കയിൽ വേണ്ട ആളുകളെ ഫാവറൈറ്റ് ഗ്രൂപ്പിലേക്ക് മാറ്റി വെയ്ക്കാം. ഇതിലൂടെ ആദ്യം തന്നെ അവരോട് ഇപ്പോഴും ജോലി നോക്കുന്നുണ്ടോ എന്ന് ചോദിക്കാനാകും. ഇങ്ങനെ അവൈലബിൾ ആയവരെ മാത്രം ജോലിക്ക് ആയി വിളിക്കാൻ കമ്പനികളെ സഹായിക്കുന്നതിലൂടെ സബ്കയിലൂടെ വലിയ സമയലാഭം ഉണ്ടാക്കുന്നു. ടൂ വേ കമ്യൂണിക്കേഷൻ സിസ്റ്റം ആണ് സബ്കയുടെ മറ്റൊരു സവിശേഷത. ഈ സൗകര്യമുള്ള ജോലി ആപ്പുകൾ വളരെ കുറവാണ്.

Sabka – Job ആപ്പ് പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം- 9447599599

erala-based entrepreneur Naushad launches Sabka, a simple job app connecting job seekers and employers with direct communication and verified listings.

banner Direct Hiring India Job Platform Job Search India Kerala StartupSimple Job App Naushad Sabka App Verified Jobs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

7 വിക്ഷേപണങ്ങൾക്ക് ISRO

16 December 2025

മെട്രോ കുതിപ്പിൽ ദക്ഷിണേന്ത്യ

16 December 2025

ഡാനിഷ് കമ്പനിക്ക് ഇലക്ട്രിക് ടഗ് നിർമിക്കാൻ CSL

15 December 2025

ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഫ്യൂവൽ സെൽ പാസഞ്ചർ ബോട്ട്

15 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
SHEPOWER 2025
Recent Posts
  • 7 വിക്ഷേപണങ്ങൾക്ക് ISRO
  • മെട്രോ കുതിപ്പിൽ ദക്ഷിണേന്ത്യ
  • ഡാനിഷ് കമ്പനിക്ക് ഇലക്ട്രിക് ടഗ് നിർമിക്കാൻ CSL
  • ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഫ്യൂവൽ സെൽ പാസഞ്ചർ ബോട്ട്
  • ഇന്ത്യ–റഷ്യ കയറ്റുമതി, 300 ഉത്പന്നങ്ങൾക്ക് മുൻഗണന

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 7 വിക്ഷേപണങ്ങൾക്ക് ISRO
  • മെട്രോ കുതിപ്പിൽ ദക്ഷിണേന്ത്യ
  • ഡാനിഷ് കമ്പനിക്ക് ഇലക്ട്രിക് ടഗ് നിർമിക്കാൻ CSL
  • ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഫ്യൂവൽ സെൽ പാസഞ്ചർ ബോട്ട്
  • ഇന്ത്യ–റഷ്യ കയറ്റുമതി, 300 ഉത്പന്നങ്ങൾക്ക് മുൻഗണന
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2025 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil