പതിറ്റാണ്ടുകളായി ആഗോള വ്യോമയാന രംഗത്തെ പ്രമുഖ കേന്ദ്രമായിരുന്ന ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. 2034ഓടെ ഡിഎക്സ്ബിയിലെ എല്ലാ പാസഞ്ചർ, കാർഗോ വിമാനങ്ങളും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലെ (DWC) പുതിയ മെഗാ-ഹബ്ബിലേക്ക് മാറും എന്നാണ് റിപ്പോർട്ട്. വർഷത്തിൽ 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമായെത്തുന്ന അൽമക്തൂം വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032ൽ പൂർത്തിയാകും. ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും അൽമക്തൂം ഇന്റർനാഷനൽ എയർപോട്ടിലേക്ക് മാറ്റും. ദുബായിയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ പൂർണ്ണമായ നവീകരണത്തെ അടയാളപ്പെടുത്തുന്നതാണ് മാറ്റം.

രണ്ടാമത്തെ റൺവേയ്ക്കായി 100 കോടി ദിർഹത്തിന്റെ കരാറിനും അംഗീകാരം നൽകിയിട്ടുണ്ട്. 8 ചെറിയ വിമാനത്താവളങ്ങൾ ചേരുന്ന ഡിഡബ്ല്യുസി നവീകരണം പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാകും. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാസഞ്ചർ ടെർമിനലാണ് പുതിയ എയർപോർട്ടിനുണ്ടാകുക. എഐ സാങ്കേതികവിദ്യ അടക്കമുള്ളവയുടെ ഉപയോഗം
Dubai International Airport (DXB) will close by 2034, with all flights moving to the expanded Al Maktoum International Airport (DWC).