ഹൈഡ്രജൻ പവറിൽ ഓടുന്ന ആദ്യ ചരക്ക് വാഹനം പുറത്തിറക്കി അദാനി. 40 ടൺ ഭാരവുമായി 200 കിലോമീറ്റർ ദൂരം ഓടാൻ ട്രക്കിനാവും. ഛത്തീസ്ഗഡിലെ മൈനിംഗ് മേഖലയിലാണ് ആദ്യം വാഹനം ഓടുക. സമീപഭാവിയിൽ ഡീസൽ വാഹനങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഹൈഡ്രജൻ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ തുടക്കമാണിതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര ഊർജ്ജ സങ്കേതികവിദ്യാ കമ്പനികളുമായി സഹകരിച്ചാണ് ഹൈഡ്രജൻ ഇന്ധനമായ ബാറ്ററി ഉപയോഗിച്ച് ഓടുന്ന ട്രക്ക് അദാനി നിർമ്മിക്കുന്നത്. കാർഗോ നീക്കത്തിനാണ് കൂടുതലായും ഇത്തരം ട്രക്കുകൾ ഉപയോഗിക്കുക.

മൂന്ന് ഹൈഡ്രജൻ ടാങ്കുകളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ട്രക്കുകൾക്ക് 200 കിലോമീറ്ററാകും ഒരു ബാറ്ററി ചാർജ്ജിംഗിൽ ദൂരപരിധി കിട്ടുക. ഛത്തീസ്ഗഡിലെ റായ്പൂരിൽ മുഖ്യമന്ത്രി വിഷ്ണുദിയോ സായ് ആദ്യ ഹൈഡ്രജൻ ട്രക്ക് ഉദ്ഘാടനം ചെയ്തു. ഗരെ പൽമയിലെ ഖനികളിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനാണ് ഇപ്പോൾ ഹൈഡ്രജൻ ട്രക്ക് ഉപയോഗിക്കുക.

ലോജിസ്റ്റിക്സ് നീക്കത്തിന് ഹൈഡ്രജൻ ട്രക്കുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ എമിഷൻ കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളാണ് വിജയം കാണുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണുദിയോ സായ് പറഞ്ഞു. കൂടുതൽ മേഖലകളിൽ
ഫോസിൽ ഫ്യൂവലിന് ബദൽ കണ്ടെത്തുകയാണ് സർക്കരെന്നും അദ്ദേഹം പറഞ്ഞു.

അദാനി എന്റർപ്രസിന്റെ ഭാഗമായ അദാനി നാച്വറൽ റിസോഴ്സസും, അദാനി ന്യൂ ഇൻസ്ട്രീസ് ലിമിറ്റഡും സംയുക്തമായാണ് ഹൈഡ്രജൻ പവറിൽ ഓടുന്ന വാഹനം പുറത്തിറക്കിയത്. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് ട്രെക്കിന് ഹൈഡ്രജൻ സെൽ നൽകുന്നത്. ഡീസൽ വാഹനങ്ങളുടെ അതേ ക്ഷമതയും കരുത്തും ഹൈഡ്രജൻ സെൽ ട്രക്കുകൾക്കും കിട്ടും. അതേസമയം കാർബൺ എമിഷനില്ല. ജലബാഷ്പമാണ് ഹൈഡ്രജൻ ട്രക്കുകൾ പുറന്തുള്ളുന്നുള്ളൂ. വാഹനങ്ങൾക്ക് ശബ്ദവും കുറവാണ്.

Adani Group launches India’s first hydrogen-powered truck for sustainable mining logistics in Chhattisgarh, aiming to replace diesel vehicles.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version