കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ പോപ്പായി കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലിയോ പതിനാലാമൻ എന്ന പേരിലാണ് പുതിയ പോപ്പ് അറിയപ്പെടുക. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി എത്തുന്ന പുതിയ പോപ്പ് ലളിതമായ ജീവിതശൈലി ഇഷ്ടപ്പെടുന്ന സഭാതലവനാണ്. പെറുവിൽ മിഷനറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ വത്തിക്കാന്റെ സ്വാധീനമുള്ള ബിഷപ്പുമാരുടെ ഓഫീസിന് നേതൃത്വം നൽകുന്നു. വത്തിക്കാൻ പോപ്പിന്റെ എല്ലാ ചിലവുകൾ വഹിക്കുകയും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
റോമൻ കത്തോലിക്കാ സഭാ തലവന് ശമ്പളം എന്ന ഇനത്തിലല്ല പണം ലഭിക്കുക. പകരം വത്തിക്കാൻ സ്റ്റൈപ്പൻഡുകളിലൂടെയും അലവൻസുകളിലൂടെയും പോപ്പിന്റെ ചിലവുകൾ വഹിക്കുന്നു. പാർപ്പിടം, ഭക്ഷണം, ഗതാഗതം എന്നിവ ഉൾപ്പെടെയുള്ള ചിലവാണിത്. ഇതിനുപുറമേ കാറുകളും സ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും പോപ്പിന് ലഭിക്കും. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ നിലവിലെ സ്വത്ത് വിവരങ്ങൾ അജ്ഞാതമാണ്. എന്നാൽ മെർക്ക20 റിപ്പോർട്ട് അനുസരിച്ച് കർദ്ദിനാളായി സേവനമനുഷ്ഠിച്ച കാലത്ത് അദ്ദേഹത്തിന് 4000 മുതൽ 5000 യൂറോ വരെ പ്രതിമാസ അലവൻസ് ലഭിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
Discover the financial aspects of Pope Leo XIV (Robert Prevost), the first American Pope, including his allowances, lifestyle, and assets.