റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തിയത് ബിസിനസ് ലോകത്തെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നായി മാറുകയാണ്. ട്രംപിന്റെ രണ്ടാം വരവിൽ രണ്ടാം തവണയാണ് മുകേഷ് അംബാനി ട്രംപുമായി സ്വകാര്യ സന്ദർശനം നടത്തുന്നത്.
ജനുവരിയിൽ ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷമായിരുന്നു മുകേഷ് അംബാനിയുടെ ആദ്യ ട്രംപ് കൂടിക്കാഴ്ച. ഇപ്പോൾ ദോഹയിലെ ലുസൈൽ കൊട്ടാരത്തിൽ ട്രംപിനായി ഖത്തർ അമീർ ഒരുക്കിയ സ്റ്റേറ്റ് ഡിന്നറിൽ മുകേഷ് അംബാനി പങ്കെടുത്തതായാണ് വിവരം. എന്തിനാണ്
മുകേഷ് അംബാനിയുടെ നിലവിലെ കൂടിക്കാഴ്ച എന്നതിൽ വ്യക്തതയില്ല.
റിലയൻസ് ഇൻഡസ്ട്രീസിന്റെ പല ബിസിനസുകളും യുഎസ് പ്രസിഡന്റിന്റെ തീരുമാനങ്ങളുമായി അടുത്ത ബന്ധമുള്ളവയാണ്. വെനിസ്വേലയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിന് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം കഴിഞ്ഞ വർഷം യുഎസിൽ നിന്ന് ഇളവുകൾ നേടിയിരുന്നു. റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് വാങ്ങിയ അസംസ്‌കൃത എണ്ണയിൽ നിന്ന് നിർമ്മിച്ച ഇന്ധനവും റിലയൻസ് യുഎസ് വിപണികളിൽ എത്തിക്കുന്നുണ്ട്. റിലയലൻസിന്റെ എണ്ണ പോർട്ട്‌ഫോളിയോയുടെ പ്രധാന വിപണി കൂടിയാണ് യുഎസ്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് മുകേഷ് അംബാനി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
Mukesh Ambani meets President Trump in Doha at a state dinner, highlighting growing US-Qatar ties and Reliance Industries’ strategic partnerships in the region.