Author: Amal
ബോളിവുഡ് താരം ഹൃത്വിക് റോഷൻ അഭിനയത്തിനപ്പുറം മികച്ച സംരംഭകൻ കൂടിയാണ് എന്നുള്ളത് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. ആയിരം കോടി രൂപയോളം മൂല്യമുള്ള എച്ച്ആർഎക്സ് (HRX) എന്ന ഫാഷൻ, ഫിറ്റ്നസ് ബ്രാൻഡ് ഉടമയാണ് ഹൃത്വിക്. എന്നാൽ ഹൃത്വിക്കിന്റെ എച്ച്ആർക്സിന്റെ വിജയത്തിനു പിന്നിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പോയ മറ്റൊരു പേരു കൂടിയുണ്ട്-കമ്പനി സിഇഓയും സഹസ്ഥാപകനുമായ അഫ്സർ സെയ്ദി. സിഇഓ, സഹസ്ഥാപകൻ എന്നതിലപ്പുറം എച്ച്ആർഎക്സിന്റെ വിജയത്തിലെ സീക്രട്ട് സോസാണ് അഫ്സർ. ഹൃത്വിക് ബ്രാൻഡിന്റെ മുഖമാണെങ്കിൽ അതിന്റെ ബ്രെയിൻ അഫ്സറാണ്. ഫിറ്റ്നസ്, ഫാഷൻ രംഗത്ത് വിപ്ലവം തീർത്തതിലൂടെ ബോളിവുഡ് എന്നത് വെറും ഗ്ലാമറിനും അപ്പുറം സംരംഭകത്വത്തിന്റെയും സ്മാർട്ട് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെയും മുഖമാണ് എന്നുകൂടി തെളിയിക്കുകയാണ് ഇരുവരും എച്ച്ആർഎക്സിലൂടെ. സാധാരണ നൈൻ ടുഫൈ കോർപറേറ്റ് ജോലിയിൽ നിന്നാണ് അഫ്സർ സംരംഭക ലോകത്തേക്ക് എത്തിയത്. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ഗ്ലോബോസ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലൂടെയായിരുന്നു അഫ്സറിന്റെ കരിയർ തുടക്കം. 2005ൽ കാർവിങ് ഡ്രീംസ് എന്ന ടാലന്റ്…
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ വർഷങ്ങളായി സ്വകാര്യവൽക്കരണത്തെ കുറിച്ചുള്ള നിർണായകമായ ചോദ്യം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. 1992ന് ശേഷമുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി വിമാനക്കമ്പനികൾ അടക്കമുള്ള മറ്റ് മേഖലകളെ മാറ്റിമറിച്ചതുപോലെ, സ്വകാര്യ കമ്പനികൾ റെയിൽവേ ആധുനികവൽക്കരണത്തിനും ചുക്കാൻ പിടിക്കണോ എന്നതാണ് ചോദ്യം. സ്വകാര്യവൽക്കരണത്തിനുശേഷം വിമാന യാത്രയിൽ മെച്ചപ്പെട്ട സേവനങ്ങളും കാര്യക്ഷമതയും ഉണ്ടായിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ട്രെയിനുകളാകട്ടെ, ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ, തിരക്കും കാലതാമസവും കാലഹരണപ്പെട്ട സൗകര്യങ്ങളുമായി കിതപ്പിന്റെ പാതയിലാണ്. ഈ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ റെയിൽവേ സേവനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വകാര്യവൽക്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായോ എന്ന ചോദ്യം ഉയരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കീഴിൽ സ്വകാര്യ ഓപ്പറേറ്റർമാരെ അനുവദിക്കുന്നത് മികച്ച സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ട്രാക്കുകളും ട്രെയിനുകളും നവീകരിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യും. എയർലൈൻ വ്യവസായം തുടക്കത്തിലെ അപൂർണ്ണതകൾക്കിടയിലും മത്സരാധിഷ്ഠിത വിലനിർണ്ണയത്തിനും മെച്ചപ്പെട്ട ഗുണനിലവാരത്തിനുമുള്ള സാധ്യത കാണിച്ചു. അതുപോലെ നിയന്ത്രിതമായ സ്വകാര്യവൽക്കരണ…