ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രതിരോധ മേഖലയ്ക്ക് അധിക സഹായവുമായി കേന്ദ്ര ഗവൺമെന്റ്. നിലവിൽ അനുവദിച്ചിരുന്ന തുകയ്ക്ക് പുറമെ അധികമായി 50000 കോടി രൂപ കൂടി അനുവദിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിൽ 6.81 ലക്ഷം കോടി രൂപയാണ് പ്രതിരോധ നീക്കിയിരിപ്പ്. കൂടുതൽ തുക കൂടി വകയിരുത്തുന്നതോടെ ഈ വിഹിതം 7 ലക്ഷം കോടി രൂപ കടക്കും.

പ്രതിരോധ മൂർച്ച കൂട്ടാൻ ഇന്ത്യ, ₹50000 കോടിയുടെ അധിക സഹായം, ₹50000 Crore Boost For India's Military

ആയുധങ്ങൾ വാങ്ങുക, പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾ എന്നിവയ്ക്കായാണ് കൂടുതൽ തുക. നിലവിൽ ഇതിനുള്ള നിർദേശം മാത്രമാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നും പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അനുമതി നേടിയെടുക്കാനാണ് പദ്ധതിയെന്നും മുതിർന്ന ഗവൺമെന്റ് പ്രതിനിധിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2014-15 സാമ്പത്തിക വർഷത്തിൽ 2.29 ലക്ഷം കോടി രൂപയാണ് പ്രതിരോധ വകുപ്പിന് വേണ്ടി വകയിരുത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ ഇത് കൂടിവന്നു. നിലവിൽ മൊത്തം ബജറ്റിന്റെ 13 ശതമാനത്തോളം പ്രതിരോധത്തിനായി നീക്കിവെച്ചിരിക്കുകയാണ്.

India to increase its defence budget by ₹50,000 crore after Operation Sindoor, focusing on modernizing military capabilities and enhancing air defence systems amid tensions with Pakistan.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version