ജപ്പാനിലെ രണ്ട് കാർ അസംബ്ലി പ്ലാന്റുകളും മെക്സിക്കോ ഉൾപ്പെടെയുള്ള വിദേശ ഫാക്ടറികളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ നിസ്സാൻ പരിഗണിക്കുന്നതായി റിപ്പോർട്ട്. കമ്പനി പ്രഖ്യാപിച്ച ചിലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണിതെന്നും ഇന്ത്യ, ദക്ഷിണാഫ്രിക്ക, അർജന്റീന, മെക്സിക്കോ എന്നിവിടങ്ങളിലെ ഫാക്ടറികളുടെ എണ്ണം കുറയ്ക്കുമെന്നും ജാപ്പനീസ്-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ റിപ്പോർട്ടുകൾ വെറും ഊഹാപോഹമാണെന്നും കമ്പനിയുടെ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ വെബ്‌സൈറ്റിലൂടെ പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും പങ്കാളികളുമായി സുതാര്യത നിലനിർത്താൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് സഖ്യ പങ്കാളിയായ റെനോ, അവരുടെ സംയുക്ത ഇന്ത്യൻ ബിസിനസായ റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ (RNAIPL) ഓഹരികൾ വാങ്ങുമെന്ന് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
റിപ്പോർട്ടിനെക്കുറിച്ച് നിസ്സാൻ ഇന്ത്യയും ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. ചില പ്ലാന്റുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ട് എന്ന സമീപകാല റിപ്പോർട്ടുകൾ ഊഹാപോഹമാണെന്നും കമ്പനിയുടെ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാനില്ലെന്നും കമ്പനിയുടെ വിജയത്തെ നയിക്കുന്ന പ്രവർത്തനങ്ങളിലും സമർപ്പിത തൊഴിലാളികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിസ്സാൻ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.
Reports suggest Nissan is considering reducing production in India as part of cost-cutting measures, but the company has stated these reports are mere speculation.