Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പിഎസ്എൽവി വിക്ഷേപണം പരാജയം
News Update

പിഎസ്എൽവി വിക്ഷേപണം പരാജയം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി കുതിച്ചുയർന്ന പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയ കാരണം. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു പിഎസ്എൽവി-സി61ന്റേത്.
News DeskBy News Desk19 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി കുതിച്ചുയർന്ന പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയ കാരണം. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു പിഎസ്എൽവി-സി61ന്റേത്.

1997ലെ പരാജയം അടക്കം 32 വർഷത്തിനിടെ പരാജയപ്പെട്ട മൂന്നാമത്തെ പി‌എസ്‌എൽ‌വി ദൗത്യമാണിത്. പറന്നുയർന്ന് ഏകദേശം ആറ് മിനിറ്റിനുള്ളിൽ റോക്കറ്റ് അതിന്റെ ഉദ്ദേശിച്ച പാതയിൽ നിന്ന് മാറുകയായിരുന്നു. രണ്ടാം ഘട്ടം വരെ റോക്കറ്റിന്റെ പ്രകടനം സാധാരണ ഗതിയിലായിരുന്നുവെന്നും വാഹനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുന്ന സോളിഡ് മോട്ടോറിലെ ചേംബർ മർദ്ദത്തിൽ കുറവുണ്ടായതിനാൽ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചില്ല എന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.

1696 കിലോഗ്രാം ഭാരമുള്ള ഇഒഎസ് 09 റഡാർ ഇമേജിംഗ് ഉപഗ്രഹത്തെ 529 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. 63 വിക്ഷേപണങ്ങൾ പൂർത്തിയാക്കിയ പിഎസ്എൽവിയുടെ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ മാത്രം സമ്പൂർണ പരാജയമാണിത്.1993ലെ ആദ്യ പിഎസ്എൽവി വിക്ഷേപണം പരാജയമായിരുന്നു. 1997ൽ ഐആർഎസ് 1ഡി വിക്ഷേപണം ഭാഗികമായി പരാജയപ്പെട്ടപ്പോൾ 201ലെ ഐആർഎൻഎസ്എസ് 1 എച്ച് വിക്ഷേപണവും പരാജയമായിരുന്നു.

2025ൽ ഐഎസ്ആർഓയുടെ തുടർച്ചയായ രണ്ടാം ദൗത്യ പരാജയം കൂടിയാണിത്. ജനുവരിയിൽ എൻ‌വി‌എസ്-02 നാവിഗേഷൻ ഉപഗ്രഹം ലിക്വിഡ് അപ്പോജി മോട്ടോറിലെ തകരാർ കാരണം അന്തിമ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

ISRO’s PSLV-C61 mission faced a rare failure, preventing the deployment of the EOS-09 Earth observation satellite due to a malfunction in the third stage. This marks a setback for ISRO’s reliable launch vehicle after eight years of successful missions.

banner Earth observation satellite EOS-09 ISRO launch failure PSLV-C61
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil