ഇന്ത്യൻ സർക്കാരിന്റെ സുരക്ഷാ അനുമതി റദ്ദാക്കാൽ തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ച ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്ലിംഗ്, കാർഗോ ഓപ്പറേറ്ററായ സെലിബി എയർപോർട്ട് സർവീസസ്സിനു കോടതിയിൽ നിന്നും തിരിച്ചടി. കേന്ദ്രത്തിന്റെ അനുമതി റദ്ദാക്കൽ നടപടിയെ ഹൈക്കോടതി ശരിവെച്ചു. കമ്പനിയെ വിമാനത്താവള ജോലികളിൽ തുടരാൻ അനിവദിക്കുന്നത് അപകടത്തിലേക്ക് വഴിവെയ്ക്കുമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേ, “പിന്നീട് കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് ജാഗ്രത പാലിക്കുന്നതാണ്” എന്ന് ജസ്റ്റിസ് സച്ചിൻ ദത്ത അഭിപ്രായപ്പെട്ടു.

മെയ് 21ന് വീണ്ടും വാദം കേൾക്കൽ തുടരും. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സ്ഥാപനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചു. ശത്രുവിന് 10 തവണ ശ്രമിച്ചാൽ ഒരു തവണ വിജയിക്കാം. വിമാനത്താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന, കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് വിമാനത്തിലേക്കും വിമാനത്താവളത്തിന്റെ ഓരോ കോണിലേക്കും പ്രവേശനമുണ്ടെന്ന് തുഷാർ മേത്ത വാദിച്ചു. രാജ്യം കടന്നുപോകുന്ന സാഹചര്യം കണക്കിലെടുത്ത് അതീവ സുരക്ഷ വേണ്ട പ്രവർത്തനം സെലിബിയുടെ കൈകളിൽ വിടുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി 17 വർഷമായി ഇന്ത്യയിൽ യാതൊരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിന് മുമ്പ് അറിയിപ്പ് നൽകിയിട്ടില്ലെന്നും സെലിബിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി പറഞ്ഞു.
ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി മെയ് 15ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സുരക്ഷാ അനുമതി റദ്ദാക്കിയതിനെ തുടർന്നാണ് ടർക്കിഷ് കമ്പനി കോടതിയെ സമീപിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അതിർത്തി കടന്നുള്ള ഇന്ത്യയുടെ സൈനിക നടപടികളെ തുർക്കി പരസ്യമായി പാകിസ്ഥാനെ പിന്തുണയ്ക്കുകയും വിമർശിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ നടപടി.
The Delhi High Court is examining the revocation of Celebi Airport Services India’s security clearance by BCAS citing national security concerns after Turkey’s support for Pakistan.