സംരംഭകത്വത്തിലൂടെ മാത്രമേ വമ്പൻ സമ്പത്ത് നേടാനാകൂ എന്നാണ് പലരുടേയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് തൈറോകെയർ മാനേജിംഗ് ഡയറക്ടർ ഡോ. എ. വേലുമണി. പരമ്പരാഗത സംരംഭക പാത പുനഃപരിശോധിക്കപ്പെടണമെന്നും കൂടുതൽ ലാഭകരമായ ബദൽ മേഖലകൾ പര്യവേക്ഷണം ചെയ്യപ്പെടണമെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഉയർന്ന സമ്പത്ത് സംരംഭകർക്ക് മാത്രമായി പരിമിതപ്പെടുന്ന ഒന്നല്ലെന്ന് പറഞ്ഞ ഡോ. വേലുമണി കോർപ്പറേറ്റ് നേതൃത്വത്തിലെ സമ്പത്തിന്റെ തെളിവായി സുന്ദർ പിച്ചൈയുടെ വിജയം ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പ് സ്ഥാപകരും ഉടമകളും മാത്രമേ സമ്പന്നരാകൂ എന്ന മിഥ്യാധാരണയ്ക്ക് ഇരയാകരുത്. കമ്പനികളിലെ ബുദ്ധിപരമായ നേതൃത്വവും മികച്ച പ്രൊഫഷണൽ തീരുമാനങ്ങളും സമ്പത്തും സ്ഥിരതയും സന്തോഷവും നൽകും.വിജയം എല്ലായ്പ്പോഴും ബിസിനസ്സ് ആരംഭിക്കുന്നതിലല്ല, മറിച്ച് വൈവിധ്യമാർന്ന വ്യവസായങ്ങളിലെ അവസരങ്ങൾ തിരിച്ചറിയുന്നതിലാണ്. ഉദാഹരണത്തിന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ കാര്യം എടുക്കുക. ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിഇഒമാരുടെ പട്ടികയിൽ സ്ഥിരമായി ഇടം നേടുന്ന പിച്ചൈ, കോർപ്പറേറ്റ് നേതൃത്വത്തിലെ കരിയറിനും സംരംഭകത്വത്തെപ്പോലെ തന്നെ സാമ്പത്തിക വിജയം കൈവരിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ്-അദ്ദേഹം പറഞ്ഞു.
ബിസിനസ് എന്നത് അപകടസാധ്യതയുള്ളതും അനിശ്ചിതത്വമുള്ളതുമാണ്. എന്നാൽ കോർപ്പറേറ്റ് ശൃംഖലയിൽ സജീവമായി തുടരുന്നതും ഉയർന്ന നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുന്നതും ബിസിനസ് ആരംഭിക്കുന്നതിന്റെ യാതൊരു അപകടസാധ്യതയുമില്ലാതെ ഒരാൾക്ക് സാമ്പത്തിക വിജയവും നേട്ടവും നൽകും. സുന്ദർ പിച്ചൈയുടെ പ്രതിവർഷ സമ്പാദ്യം 1663 കോടി രൂപയാണ്, പ്രതിദിനം 5-6 കോടി രൂപ വരുമാനം നേടുന്നു. കോർപ്പറേറ്റ് നേതൃത്വത്തിന് സംരംഭക സമ്പത്തിനെ എങ്ങനെ എതിർക്കാനും ചിലപ്പോൾ മറികടക്കാനും കഴിയുമെന്നതിന്റെ തെളിവാണ് സുന്ദർ പിച്ചൈയുടെ യാത്രയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മികച്ച വിദ്യാഭ്യാസം, നേതൃമികവ് തുടങ്ങിയവയ്ക്ക് എപ്പോഴും മികച്ച പ്രതിഫലം തന്നെ ലഭിക്കുന്നു. ജീവനക്കാരൻ എന്നതിലുപരി കമ്പനിയിൽ സൂത്രധാരനായി പ്രവർത്തിക്കുമ്പോൾ പ്രതിഫലവും ഉയരും. സുന്ദർ പിച്ചൈയുടെ ജീവിതകഥ സാമ്പത്തിക വിജയത്തിന്റേത് മാത്രമല്ല, സ്ഥിരോത്സാഹം, അച്ചടക്കം, അക്കാഡമിക് മികവ് എന്നിവയുടേതുമാണ്. ഇവ മാതൃകയാക്കി കഠിനപ്രയത്നം ചെയ്താൽ സംരംഭകരേക്കാൾ മികച്ച വരുമാനം ലഭിക്കുന്ന കരിയർ പടുത്തുയർത്തുവാൻ സാധിക്കും. അസാധാരണ സാമ്പത്തിക വിജയം നേടാൻ ആഗ്രഹിക്കുന്നവർക്ക്, കോർപ്പറേറ്റ് പാത പിന്തുടരുന്നത് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനേക്കാൾ പ്രായോഗികവും ഒരുപക്ഷേ കൂടുതൽ സുരക്ഷിതവുമാണ്.-ഡോ. വേലുമണി പറഞ്ഞു.
Want to earn like Sundar Pichai? Dr. A. Velumani, founder of Thyrocare, challenges the notion that only entrepreneurs build vast wealth. He highlights that corporate leadership, with strategic vision and professional acumen, can also lead to immense financial success.