കഴിഞ്ഞ ഒരു മാസമായി ഡ്രോണുകൾ നിർമ്മിക്കുന്ന കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുകയാണ്. ഇന്ത്യ-പാക് സംഘർഷത്തോടെ ആയുധങ്ങൾക്കൊപ്പംതന്നെ രാജ്യത്തിന്റെ ഡ്രോൺ ശക്തിയും ശ്രദ്ധ നേടി. ഇതോടെ ഓഹരി വിപണിയിൽ ഡ്രോൺ സ്റ്റോക്കുകൾക്ക് വലിയ വിലക്കയറ്റമുണ്ടായി. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഡ്രോൺ സ്റ്റോക്കുകൾ ഏതെല്ലാമാണെന്ന് നോക്കാം.
ഐഡിയഫോർജ് ടെക്നോളജി (Ideaforge Technology)
56% വർധനയോടെ ഈ കാലയളവിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐഡിയഫോർജ് ടെക്നോളജിയാണ്. സിവിൽ, സൈനിക ആപ്ലിക്കേഷനുകൾ ഉള്ള ഡ്രോണുകൾ നിർമിക്കുന്ന കമ്പനി ആളില്ലാ വിമാന സംവിധാനങ്ങളുടെ (UAS) നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2024 മാർച്ചിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സർട്ടിഫിക്കേഷൻ ലഭിച്ച Q6 UAS ആണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഉൽപ്പന്നം. ഐഡിയഫോർജിന്റെ പൊതു ഓഹരി ഉടമകളിൽ ഒരാളാണ് ഇൻഫോസിസ്. 2025 മാർച്ച് വരെ ഐടി ഭീമന് കമ്പനിയിൽ 3.82% ഓഹരിയുണ്ടായിരുന്നു.
സെൻ ടെക്നോളജീസ് (Zen Technologies)
മെയ് 7 മുതൽ സെൻ ടെക്നോളജീസ് ഏകദേശം 36% നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 86% നേട്ടത്തോടെ ഓഹരി മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രതിരോധ, സുരക്ഷാ സേനകൾക്കായി യുദ്ധ പരിശീലന പരിഹാരങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കു സെൻ ടെക്നോളജീസ് കൗണ്ടർ-ഡ്രോൺ പരിഹാരങ്ങളും നൽകുന്നു. 2024 ഒക്ടോബറിൽ കമ്പനി പ്രതിരോധ മന്ത്രാലയവുമായി 46 കോടി രൂപയുടെ വാർഷിക അറ്റകുറ്റപ്പണി കരാർ ഒപ്പുവെച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ സെൻ ടെക്നോളജീസിന് വരുമാനം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 974 കോടി രൂപയിലെത്തി.
പാരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് (Paras Defence and Space Technologies)
ഡ്രോൺ സ്റ്റോക്ക് റാലിയിൽ നിന്ന് പാരസ് ഡിഫൻസും നേട്ടമുണ്ടാക്കി. ഈ കാലയളവിൽ അതിന്റെ ഓഹരികൾ 31%ൽ കൂടുതൽ ഉയർന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പാരസ് എയ്‌റോസ്‌പേസ് ഡ്രോൺ നിർമ്മാണത്തിലും സേവനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. കമ്പനി അടുത്തിടെ ഇസ്രായേലിലെ ഹെവൻ ഡ്രോൺസുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ചു. സംയുക്ത സംരംഭത്തിലൂടെ ലോജിസ്റ്റിക്സും കാർഗോ ഡ്രോണുകളും നിർമ്മിക്കും. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന 43% ഉയർന്ന് 365 കോടി രൂപയായി.
ഡ്രോൺആചാര്യ ഏരിയൽ ഇന്നൊവേഷൻസ് (Droneacharya Aerial Innovations)
ഈ കാലയളവിൽ ഡ്രോൺആചാര്യ ഏരിയൽ ഇന്നൊവേഷൻസ് ഏകദേശം 29% നേട്ടം കൈവരിച്ചു. ഡ്രോൺ പ്രവർത്തന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി സർവേകൾ, ഡാറ്റ പ്രോസസ്സിംഗ്, പൈലറ്റ് പരിശീലനം എന്നിവ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (Hindustan Aeronautics)
ഈ കാലയളവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന്റെ ഓഹരികൾ 14% ഉയർന്നു. കമ്പനി നൂതനവും കൃത്യതയുള്ളതുമായ ഡ്രോണുകൾ വികസിപ്പിക്കുന്നതിനായി പ്രതിരോധ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗരുഡ എയ്‌റോസ്‌പേസുമായി സംയുക്ത വികസന പങ്കാളിത്തത്തിൽ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 94129 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ HAL ന്റെ ഓർഡർ ബുക്ക് 1.84 ലക്ഷം കോടി രൂപയായി ഉയർന്നു. കമ്പനിയുടെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 1.97% വർദ്ധിച്ച് 30981 കോടി രൂപയായി.
ഡ്രോൺ ഡെസ്റ്റിനേഷൻ (Drone Destination)
മെയ് 7 മുതൽ ഡ്രോൺ ഡെസ്റ്റിനേഷൻ 10%ൽ അധികം ഉയർന്നു. ഡ്രോണുകളുടെ പരിശീലനം, പ്രവർത്തനം, നിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയവയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ. 2024 സെപ്റ്റംബറിൽ ഡ്രോൺ ഡെസ്റ്റിനേഷന്റെ വരുമാനം 152% ഉയർന്നു.
Indian drone stocks are soaring due to increased defence spending and India-Pakistan tensions. Companies like Ideaforge, Zen Technologies, Paras Defence, and HAL are witnessing significant market gains.