ഒരു വയസ്സും എട്ടു മാസവുമാണ് കാസർഗോഡ് പെറുവാഡ് മാളിയങ്കര സ്വദേശി സന്ധ്യയുടെയും മായിപ്പാടി സ്വദേശി രതീഷിൻ്റെയും മകൻ ആദവിന്റെ പ്രായം. ഈ ചെറുപ്രായത്തിൽതന്നെ വാക്കുകൾ ഉച്ചരിക്കുന്നതിലുള്ള അസാമാന്യ കഴിവിലൂടെ ശ്രദ്ധ നേടുകയാണ് ആദവ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഐബിആർ അച്ചീവർ, കലാംസ് വേൾഡ് റെക്കോർഡ്സ് എന്നിവയിലാണ് ആദവ് സ്ഥാനം പിടിച്ചിരിക്കുന്നത്.

20 മാസം പ്രായത്തിൽ 200 വാക്കുകൾ ഉച്ചരിച്ച് ആദവ്, 20-Month-Old Names 200+ Words

സാധാരണയായി ഒരു വയസ്സും എട്ടു മാസവും പ്രായമുള്ള കുട്ടിക്ക് ശരാശരി 25 മുതൽ 50 വാക്കുകൾ വരെയാണ് പറയാൻ സാധിക്കുക. എന്നാൽ ആദവ് ആകട്ടെ മാർച്ച് 26ന് നടന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏപ്രിലിൽ നടന്ന കലാംസ് വേൾഡ് റെക്കോർഡ്സ് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ ജീനിയസ് കിഡ് എന്നിവയിലായി 200ഓളം വാക്കുകൾ തിരിച്ചറിഞ്ഞ് ഉച്ചരിച്ചതായി പറയുന്നു. ശരീര ഭാഗങ്ങൾ, വാഹനങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ പേരുകളാണത്രേ ആദവ് ഉച്ചരിച്ചത്.

‘അമ്മ’, ‘അച്ഛൻ’ എന്നീ സാധാരണ വാക്കുകൾ ഉച്ചരിക്കുന്നതിന് മുൻപ്, വെറും എട്ടു മാസം പ്രായമുള്ളപ്പോൾ അമ്മാവൻ അജിത്തിൻ്റെ പേര് ആദവ് തെറ്റാതെ ഉച്ചരിച്ചതായും വീട്ടുകാർ പറയുന്നു.

Meet Aadhav, the 20-month-old from Kasaragod, Kerala, who has amazed everyone by speaking over 200 words. Recognized by India Book of Records and Kalam’s World Records, Aadhav’s extraordinary linguistic ability at such a young age is truly remarkable.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version