ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഷ്ലോസ് ബാംഗ്ലൂർ (Schloss Bangalore) നടത്തുന്ന ആഢംബര ഹോസ്പിറ്റാലിറ്റി ബ്രാൻഡായ ലീല പാലസസ്, ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രാരംഭ പബ്ലിക് ഓഫറിംഗിന് (IPO). ഐപിഓയിലൂടെ 3500 കോടി രൂപ സമാഹരിക്കാനാണ് ലീലാ പാലസ് ലക്ഷ്യമിടുന്നത്. 2500 കോടി രൂപയുടെ പുതിയ ഓഹരികളും (Fresh Issue) 1000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (OFS) അടക്കമാണിത്.
ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും വലിയ ഐപിഒ മെയ് 26 മുതൽ 28 വരെ നടക്കും. ഒരു ഓഹരിക്ക് 413 രൂപ മുതൽ 435 രൂപ വരെയാണ് ഇഷ്യൂ വില. താൽപര്യമുള്ളവർക്ക് മിനിമം 34 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അറ്റ വരുമാനത്തിൽ നിന്ന് 2300 കോടി രൂപ കടം തിരിച്ചടവിനായി നീക്കിവയ്ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ശേഷിക്കുന്ന ഫണ്ടുകൾ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ഐപിഓയ്ക്ക് ശേഷം കടബാധ്യതയില്ലാത്തതായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നേരത്തെ ഐപിഓയിലൂടെ 5000 കോടി രൂപ സമാഹരിക്കാനാണ് ലീല ഹോട്ടൽസ് ലക്ഷ്യമിട്ടത്. എന്നാലിത് 3500 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. നിലവിൽ 3382 മുറികളോടെ ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര ഹോട്ടൽ ശൃംഖലകളിലൊന്നാണ് ലീല ഹോട്ടൽസ്.
Leela Palaces, Hotels & Resorts, a luxury brand backed by Brookfield, is launching a ₹3,500 crore IPO from May 26-28, 2025. The company intends to use ₹2,300 crore to become debt-free, making it India’s largest hospitality IPO aimed at strengthening its financial position and facilitating future growth.