ഇന്ത്യയിലെ രണ്ടാമത്തെ മാനുഫാക്ചറിങ് പ്ലാന്റ് നിർമ്മാണം ആരംഭിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL). ഹരിയാനയിലെ ഖാർഖോഡയിലുള്ള ഇൻഡസ്ട്രിയൽ മോഡൽ ടൗൺഷിപ്പിലാണ് (IMT) സുസുക്കി മോട്ടോർസൈക്കിളിന്റെ പുതിയ നിർമാണ കേന്ദ്രം. 1200 കോടി രൂപയുടെ നിക്ഷേപം ആവശ്യമായ പ്ലാന്റ് 2027ഓടെ പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിനൊപ്പം പ്രാദേശിക വളർച്ചയും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്എംഐപിഎല്ലിന്റെ പദ്ധതിയുടെ അവിഭാജ്യ ഘടകമാണ് പുതിയ ഉൽപ്പാദന പ്ലാന്റ്. പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ പ്ലാന്റ് ഏകദേശം 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ആദ്യ ഘട്ടത്തിൽ 750000 യൂണിറ്റുകളാണ് പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ലക്ഷ്യം. 100 ഏക്കറിലാണ് നിർമാണ കേന്ദ്രം വരുന്നത്. ഇതിൽ 25 ഏക്കർ സ്ഥലത്ത് ഉൽപ്പാദനവും തുല്യമായ ഹരിത ഇടങ്ങളും ഉണ്ടായിരിക്കും. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനുമുള്ള കമ്പനിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് വികസനമെന്ന് എസ്എംഐപിഎൽ പ്രതിനിധി അറിയിച്ചു.
Suzuki Motorcycle India has initiated construction of a new ₹1,200 crore manufacturing plant in Kharkhoda, Haryana. Set to be operational by 2027 with a 750,000-unit annual capacity, the facility will create 2,000 jobs, enhance local supply chains, and align with Suzuki’s sustainability goals.