ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) എത്തുന്ന യാത്രക്കാർക്ക് ലഗേജിനായി ഇനി കാത്തിരിക്കേണ്ടതില്ല; ലഗേജുകൾ യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ട് എത്തിക്കുന്ന സംവിധാനവുമായി എത്തിയിരിക്കുകയാണ് ഡിഎക്സ്ബി. ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് അവരുടെ ലഗേജ് റിമോട്ടായി ചെക്ക് ഇൻ ചെയ്യാനും കൈമാറാനും, ഇമിഗ്രേഷൻ വഴി വേഗത്തിൽ പോകാനും, ലോഞ്ചിൽ വിശ്രമിക്കാനും ഡിഎക്സ്ബി അവസരമൊരുക്കുന്നു.

എമിറേറ്റ്‌സിന്റെ യാത്രാ, വിമാനത്താവള സേവന വിഭാഗമായ ഡിനാറ്റയുടെ ഭാഗമായ മർഹബ, ബാഗേജ് ടെക്‌നോളജി ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനി എന്നിവ ചേർന്നാണ് പുതിയ സേവനങ്ങൾ ഒരുക്കുന്നത്. സംയോജനത്തിന്റെ ഭാഗമായി മർഹബ ചെക്ക്-ഇൻ എനിവേർ, ലാൻഡ് ആൻഡ് ലീവ് സംവിധാനം, ബാഗേജ് സ്റ്റോറേജ് ഓപ്ഷനുകൾ എന്നീ മൂന്ന് സിഗ്നേച്ചർ DUBZ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാർക്ക് marhabaservices.com വഴി ഈ സേവനങ്ങൾ ബുക്ക് ചെയ്യാം. ദുബായിലെ നിയുക്ത സർവീസ് പോയിന്റുകളിൽ ബാഗേജ് സംഭരണവും ഡെലിവറിയും ലഭ്യമായിരിക്കും.

Dubai International Airport (DXB) introduces a new service to deliver luggage directly to homes or hotels, eliminating baggage claim waits. Learn more about this convenient service from Marhaba and DUBZ.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version