നിർമാണത്തിലിരുന്ന കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നിർമാണക്കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ്. കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്ടർ ജലന്ധർ റെഡ്ഡിയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയത്.
സംഭവത്തെക്കുറിച്ച് നിലവിൽ പ്രാഥമിക വിവരം മാത്രമാണ് ഉള്ളതെന്നും എന്താണ് സംഭവിച്ചതെന്നറിയാനുള്ള കൃത്യമായ പരിശോധനകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിർമാണത്തിനുമുൻപ് എല്ലാതരം പഠനങ്ങളും നടത്തിയിരുന്നതായി ജലന്ധർ റെഡ്ഡി പറഞ്ഞു. പ്രദേശത്ത് പാലമാണ് വേണ്ടതെങ്കിൽ പാലം നിർമിക്കാനും തയ്യാറാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടുപോകും. കമ്പനിയ്ക്ക് 40 വർഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നും മികച്ച അസംസ്‌കൃതവസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താൻ കമ്പനി ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിലെ ദേശീയപാതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടിയന്തര യോഗം വിളിച്ചു. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യുമെന്നും വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. കരാർ കമ്പനികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ദേശീയപാതയുടെ നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഇന്നലെ പറഞ്ഞിരുന്നു.

ദേശീയപാതാ നിർമാണം നല്ല രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനിടയിലുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞു താണത്. ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണ് സർവീസ് റോഡ് അടക്കം തകരുകയായിരുന്നു. ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഡീബാർ ചെയ്തിരുന്നു. പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് അനുസരിച്ചാണ് കരാർ കമ്പനിക്കും കൺസൾട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്

KNR Constructions has taken responsibility for the collapse of a section of National Highway 66 at Kooriyad. The incident has prompted urgent meetings called by Union Minister Nitin Gadkari and discussions with Kerala Chief Minister Pinarayi Vijayan.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version