മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് വെറുമൊരു ബിസിനസ് നേതാവല്ല – രണ്ട് ഫുൾ മാരത്തണുകൾ ഉൾപ്പെടെ മൂന്ന് ഡസനിലധികം മാരത്തണുകൾ പൂർത്തിയാക്കിയ പരിചയസമ്പന്നനായ മാരത്തൺ ഓട്ടക്കാരൻ കൂടിയാണ്. തനിക്ക് ഓട്ടം എന്നത് ശാരീരിക പ്രവർത്തനം എന്നതിലുപരി മെഡിറ്റേഷനും ജീവിതത്തിലെ കുഴപ്പങ്ങൾക്കിടയിൽ സ്വയം കണക്റ്റ് ചെയ്യാനുള്ള മാർഗവുമാണെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥ മത്സരം തന്നോടു തന്നെയാണെന്ന് ഓരോ മാരത്തണും തന്നെ ഓർമ്മിപ്പിക്കുന്നതായി ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന് ഫിറ്റ്‌നസ് പ്രധാന അടിത്തറയാണ്. ഫലപ്രദമായ നേതൃത്വത്തിന് അത്യാവശ്യ ഗുണമായ അച്ചടക്കം വളർത്തിയെടുക്കുന്നതിൽ ശാരീരിക ക്ഷമതയ്ക്ക് വലിയ പങ്കുണ്ട്. മാരത്തണിലൂടെ ജീവിതശൈലിയിൽ കാര്യമായ മാറ്റം വന്നു – ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, ശ്രദ്ധ എന്നിവയ്ക്ക് മുൻഗണന നൽകാൻ ആരംഭിച്ചു. ഈ മാറ്റങ്ങൾ സംഘാടനശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. അങ്ങനെ മാരത്തണുകൾ നേതൃത്വ ശൈലിയെ നേരിട്ട് സ്വാധീനിച്ചതായും ഷാജി വർഗീസ് പറയുന്നു.

മാരത്തണിനൊപ്പം ട്രെക്കിംഗിലും തത്പരനായ അദ്ദേഹം എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് അടക്കം ട്രെക്കിംഗ് നടത്തിയിട്ടുണ്ട്. ഇത്തരം ശാരീരിക വെല്ലുവിളികൾ ബിസിനസ്സ് ലോകത്ത് ആവശ്യമായ സ്ഥിരോത്സാഹത്തെയും സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്ന് അദ്ദേഹം കരുതുന്നു. വ്യക്തിപരമായ ലക്ഷ്യങ്ങൾക്കപ്പുറമാണ് ക്ഷേമം എന്ന് അദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. നേതൃത്വപരമായ മുൻഗണനയാണ് ക്ഷേമത്തിന്റെ അടിസ്ഥാനം. ഈ തത്വത്തിൽ അധിഷ്ഠിതമായാണ് അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം മുത്തൂറ്റ് ഫിൻകോർപ് ശാരീരിക, ബൗദ്ധിക, ആത്മീയ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന മുത്തൂറ്റ് ഹെൽത്ത് ട്രയാംഗിൾ (MHT) പോലുള്ള സംരംഭങ്ങൾ ആരംഭിച്ചതു.

ആരോഗ്യമുള്ള തൊഴിൽ ശക്തി കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതായിരിക്കുക മാത്രമല്ല, സന്തോഷകരവും കൂടുതൽ ഇടപഴകുന്നതുമാകണമെന്ന് ഷാജി വർഗീസ് വിശ്വസിക്കുന്നു. ആരോഗ്യത്തിന് മുൻഗണന നൽകാൻ തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, അദ്ദേഹം സമഗ്രമായ ക്ഷേമത്തിന്റെ പുതുസംസ്കാരം വളർത്തിയെടുക്കുന്നു.

Explore how Muthoot Fincorp CEO Shaji Varghese’s marathon mindset and dedication to fitness shape his leadership, emphasizing discipline, holistic well-being, and a productive workforce.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version