ഒറ്റ ദിവസം കൊണ്ട് 1.72 ബില്യൺ ഡോളർ ആസ്തി വർധിപ്പിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇതോടെ ബ്ലൂംബർഗ് ബില്യണേർസ് ഇൻഡെക്സ് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി $82.3 ബില്യണായി. ഇന്ത്യൻ സമ്പന്നരിൽ രണ്ടാമതും ലോകസമ്പന്നരിൽ നിലവിൽ 20ആം സ്ഥാനത്തുമാണ് അദാനി. ഈ വർഷം മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ $3.64 ബില്യൺ വർധന ഉണ്ടായതായും അതിൽ കഴിഞ്ഞ ദിവസത്തെ കണക്ക് മാത്രം 1.72 ബില്യൺ ഡോളറാണെന്നും ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു.

ലോക രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുമായി ബന്ധപ്പെടുത്തി രസകരമായ മറ്റൊരു വസ്തുത കൂടി ഇന്ത്യ.കോം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനും തുർക്കിയും തമ്മിലുള്ള 2024ലെ വ്യാപാരക്കരാർ ആണ് ഇന്ത്യ.കോം ചൂണ്ടിക്കാട്ടുന്നത്. 2024ൽ ഇരുരാജ്യങ്ങളും തമ്മിൽ 1.4 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. അതേസമയം അദാനിയുടെ ഒറ്റ ദിവസത്തെ സമ്പാദ്യമായ 1.72 ബില്യൺ ഡോളർ ഇതിനേക്കാൾ എത്രയോ അധികമാണെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

Gautam Adani’s net worth surged by $1.72 billion in a single day, propelling him into the top 20 global billionaires. Indian tycoons, including Mukesh Ambani, are outpacing global peers in wealth growth, underscoring India’s strengthening economic position, even as Turkey and Pakistan aim to boost their bilateral trade.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version