Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ അഞ്ചാമത്തെ നിർമ്മാണ പ്ലാന്റുമായി Schaeffler
News Update

ഇന്ത്യയിലെ അഞ്ചാമത്തെ നിർമ്മാണ പ്ലാന്റുമായി Schaeffler

ഇന്ത്യയിൽ അഞ്ചാമത്തെ നിർമാണ കേന്ദ്രം ആരംഭിച്ച് ഷാഫ്‌ലർ ഇന്ത്യ ലിമിറ്റഡ് (Schaeffler India). തമിഴ്‌നാട്ടിലെ ശൂലഗിരിയിൽ ആരംഭിച്ചിരിക്കുന്ന നിർമാണ കേന്ദ്രം ജർമ്മൻ മോഷൻ ടെക്നോളജി കമ്പനിയുടെ തമിഴ്നാട്ടിലെ രണ്ടാമത്തെ നിർമാണ കേന്ദ്രം കൂടിയാണ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വൻ തോതിൽ വികസിപ്പിക്കാൻ ലക്ഷ്യം വെയ്ക്കുന്ന കമ്പനിക്ക് ഹൊസൂറിലും ഗുജറാത്തിൽ രണ്ടിടത്തും മഹാരാഷ്ട്രയിലും നിർമാണ സൗകര്യങ്ങളും ഗവേഷണ വികസന കേന്ദ്രങ്ങളുമുണ്ട്. 60 വർഷത്തിലേറെയായി രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനിക്ക് 3700ലധികം ജീവനക്കാരാണുള്ളത്.
News DeskBy News Desk29 May 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ അഞ്ചാമത്തെ നിർമാണ കേന്ദ്രം ആരംഭിച്ച് ഷാഫ്‌ലർ ഇന്ത്യ ലിമിറ്റഡ് (Schaeffler India). തമിഴ്‌നാട്ടിലെ ശൂലഗിരിയിൽ ആരംഭിച്ചിരിക്കുന്ന നിർമാണ കേന്ദ്രം ജർമ്മൻ മോഷൻ ടെക്നോളജി കമ്പനിയുടെ തമിഴ്നാട്ടിലെ രണ്ടാമത്തെ നിർമാണ കേന്ദ്രം കൂടിയാണ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വൻ തോതിൽ വികസിപ്പിക്കാൻ ലക്ഷ്യം വെയ്ക്കുന്ന കമ്പനിക്ക് ഹൊസൂറിലും ഗുജറാത്തിൽ രണ്ടിടത്തും മഹാരാഷ്ട്രയിലും നിർമാണ സൗകര്യങ്ങളും ഗവേഷണ വികസന കേന്ദ്രങ്ങളുമുണ്ട്. 60 വർഷത്തിലേറെയായി രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനിക്ക് 3700ലധികം ജീവനക്കാരാണുള്ളത്.

ഓട്ടോമോട്ടീവ് വ്യവസായം വൈദ്യുതീകരണത്തിലേക്കും ഹൈബ്രിഡ് സാങ്കേതികവിദ്യകളിലേക്കും മാറുമ്പോൾ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള കമ്പനിയുടെ തന്ത്രത്തെയാണ് ശൂലഗിരി നിർമാണകേന്ദ്രം പ്രതിഫലിപ്പിക്കുന്നത്. ഇതിലൂടെ ഷാഫ്ലറിന്റെ ആഗോള പ്രവർത്തനങ്ങൾക്ക് ഇന്ത്യ പ്രധാന കേന്ദ്രമായി മാറുന്നു. ശൂലഗിരിയിൽ 16500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗകര്യമാണ് കമ്പനി പുതുതായി ആരംഭിച്ചിരിക്കുന്നത്. പ്ലാനറ്ററി ഗിയർ സിസ്റ്റങ്ങളും ഹൈബ്രിഡ് ട്രാൻസ്മിഷൻ ഘടകങ്ങളും ഉൾപ്പെടെയുള്ള പരമ്പരാഗത, ഹൈബ്രിഡ് പവർട്രെയിൻ ഘടകങ്ങളുടെ നിർമാണത്തിനാണ് പ്ലാൻ്റ് മുൻഗണന നൽകുക. 108000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വലിയ പദ്ധതിയുടെ ആദ്യ ഘട്ടമാണ് പുതിയ പ്ലാന്റ്. 2025 നാലാം പാദത്തോടെ നിർമാണകേന്ദ്രത്തിൽ നിന്നും പൂർണ്ണ ഉൽപ്പാദന ശേഷി പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ആഗോള വിപുലീകരണ തന്ത്രത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയെ കൂടി മുൻനിർത്തിയാണ് പുതിയ പദ്ധതികൾ.

2022 മുതൽ 2024 വരെയുള്ള മൂന്ന് വർഷത്തിനിടെ ഷാഫ്‌ലർ ഇന്ത്യയുടെ പ്രാരംഭ നിക്ഷേപ പ്രതിബദ്ധത കവിഞ്ഞിരിക്കുകയാണ്. ആദ്യം ആസൂത്രണം ചെയ്ത ₹1500 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ₹1700 കോടി ഇതിനോടകം ചിലവഴിച്ചു. കമ്പനിയുടെ ഇന്ത്യൻ പ്രവർത്തനങ്ങളിലുടനീളം പവർട്രെയിൻ സൊല്യൂഷനുകൾ, ഇ-മൊബിലിറ്റി സാങ്കേതികവിദ്യകൾ, വ്യാവസായിക ബെയറിംഗ് ഉൽപ്പാദനം എന്നിവയുടെ വ്യാപനത്തെ ഈ നിക്ഷേപങ്ങൾ പിന്തുണയ്ക്കുന്നു.

മഴവെള്ള സംഭരണം, സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റങ്ങൾ, എൽഇഡി ലൈറ്റിംഗ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സുസ്ഥിരതാ സവിശേഷതകളാണ് പുതിയ സൗകര്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഘടകങ്ങൾ ഷാഫ്‌ലർ ഗ്രൂപ്പിന്റെ ആഗോള സുസ്ഥിരതാ തന്ത്രവുമായി യോജിക്കുകന്നതും ഇന്ത്യൻ നിർമ്മാണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതുമാണ്.

55 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ജർമ്മൻ മാതൃ കമ്പനിയായ ഷാഫ്‌ലർ ഗ്രൂപ്പിന് ലോകമെമ്പാടുമായി ഏകദേശം 120000 ജീവനക്കാരുണ്ട്.  ഇലക്ട്രിക് മൊബിലിറ്റിയിലും സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഓട്ടോമോട്ടീവ്, വ്യാവസായിക ആപ്ലിക്കേഷനുകൾക്കായുള്ള മോഷൻ ടെക്നോളജി സൊല്യൂഷനുകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള കമ്പനിയാണിത്. 2023ൽ, ഓട്ടോമോട്ടീവ് ആഫ്റ്റർ മാർക്കറ്റ് മേഖലയ്ക്ക് സേവനം നൽകുന്ന ബിസിനസ്-ടു-ബിസിനസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കെആർഎസ്‌വി ഇന്നൊവേറ്റീവ് ഓട്ടോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (Koovers) ഏറ്റെടുത്ത് ഷാഫ്‌ലർ ഇന്ത്യ തങ്ങളുടെ ഡിജിറ്റൽ സാന്നിധ്യം ശക്തിപ്പെടുത്തിയിരുന്നു.

banner Electric Mobility Hybrid Systems manufacturing facility Powertrain Components Schaeffler India Shoolagiri
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil