തങ്ങളുടെ ഉടമസ്ഥതയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയിലേക്ക് (NBFC) വമ്പൻ നിക്ഷേപം നടത്താൻ സ്റ്റോക്ക് ട്രേഡിംഗ് സംരംഭമായ സെറോദ. കമ്പനിക്കു കീഴിലുള്ള സെറോദ ക്യാപിറ്റലിലേക്ക് (ZCPL) 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) നിക്ഷേപിക്കാനാണ് മാതൃസ്ഥാപനമായ സെറോദ ഒരുങ്ങുന്നത്. ലോൺ എഗെയ്ൻസ്റ്റ് സെക്യൂരിറ്റീസ് (LAS) പോർട്ഫോളിയോ വിപുലീകരിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ബ്രോക്കിങ് ഇതര ഉപയോക്താക്കളിലേക്ക് കൂടുതൽ വ്യാപനം സാധ്യമാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കമ്പനിയുടെ ക്യാപിറ്റൽ ഇൻഫ്യൂഷൻ നിലവിൽ ആർബിഐയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. യാഥാസ്ഥിതിക റിസ്ക് നിലനിറുത്തിക്കൊണ്ട് വായ്പാ വർദ്ധനവ് സാധ്യമാക്കാനുള്ള ZCPLന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതാകും പുതിയ നീക്കം. കമ്പനി പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിപ്പിക്കുകയും പുതിയ ക്ലയന്റുകളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി സെറോദ ക്യാപിറ്റൽ തലവൻ എസ്.ആർ. അഭിലാഷ് പറഞ്ഞു.
2021 മുതൽ സജീവമായ കമ്പനിയുടെ സെക്യൂരിറ്റഡ് ലെൻഡിംഗ് ബിസിനസ്സ്, 36 കോടി രൂപയുടെ വരുമാനവും 12.25 കോടി രൂപയുടെ അറ്റാദായവുമാണ് 2025 സാമ്പത്തിക വർഷത്തിൽ നേടിയത്. ഇത് മുൻ വർഷത്തെ 7.2 കോടി രൂപയേക്കാൾ കൂടുതലാണെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട മൂലധന കാര്യക്ഷമതയും ബാഹ്യ വായ്പയിലേക്കുള്ള മാറ്റവുമാണ് കമ്പനിയുടെ ഈ വളർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
Zerodha is investing Rs 100-125 crore into its NBFC arm, Zerodha Capital, to expand its secured loan-against-securities (LAS) portfolio and broaden customer access, focusing on responsible, in-house lending.