Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഖത്തർ മൂസിയംസുമായി കൈകോർത്ത് Nita Ambani Cultural Center

23 December 2025

പുതിയ ബോയിംഗ് വിമാനങ്ങൾ ഏറ്റുവാങ്ങാൻ Air India

23 December 2025

ശ്രദ്ധ എയർപോർട്ടുകളിൽ മാത്രമെന്ന് ജീത് അദാനി

23 December 2025
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജനങ്ങളുടെ വളർച്ചയാണോ ജിഡിപി വളർച്ച?
EDITORIAL INSIGHTS

ജനങ്ങളുടെ വളർച്ചയാണോ ജിഡിപി വളർച്ച?

വാസ്തവത്തിൽ ഇന്ത്യയുടെ യഥാർത്ഥ വളർച്ചയാണോ ‍ജിഡിപി-യുടെ വളർച്ച? ഇന്ത്യയുടെ ഗ്രാമങ്ങളിലെ പട്ടിണി ജിഡിപി വളർന്ന സ്ഥിതിക്ക് മാറിയോ? ഡിജിപിയിൽ ജപ്പാനെ മറികടന്നു എന്ന് തള്ളുന്നവർ ജപ്പാനെപ്പോലെ ഇന്ത്യ ആയോ എന്ന് പറയൂ, ജപ്പാനിലെ ഓടയിൽ ഒഴുകുന്ന വെള്ളം വേണമെങ്കിൽ കുടിക്കാം, ഇന്ത്യയിലെ പുഴയിലെ വെള്ളം എങ്കിലും കുടിക്കാൻ പറ്റുവോ? നാലാം ലോക സാമ്പത്തിക ശക്തിയായ ഇന്ത്യയിലെ യഥാർത്ഥ ചിത്രം എന്താണ്?
Nisha KrishnanBy Nisha Krishnan31 May 2025Updated:20 August 20256 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 രാഷ്ട്രീയം, മതം, ജാതി, ഭാഷ എന്നിങ്ങനെ വിഘടിച്ച് നിൽക്കുന്ന ഇന്ത്യക്ക് എങ്ങനെ വിജയിക്കാനാകും, വികസനമെത്താത്ത ഗ്രാമങ്ങളുള്ള ഇന്ത്യ്ക്ക് എങ്ങനെ വളരാനാകും? ദാരിദ്യത്താൽ  വിഭജിക്കപ്പെട്ടിരിക്കുന്ന ഈ നാടിന് എങ്ങനെ നയിക്കാനാകും.. ഇതായിരുന്നു അവരുടെ ചോദ്യം. അവരെന്നുവെച്ചാൽ, ഈ നാട് ഒരിക്കലും വളരരുത് എന്നാഗ്രഹിക്കുന്നവർ! അവർ അകത്താകാം, പുറത്താകാം!

പക്ഷെ ഒരുകാര്യം എഴുതിവെച്ചോളൂ, നിശബ്ദനായ ഒരു സൂപ്പർ പവറാണ് ഇന്ത്യയിന്ന്!  ഈ 2025-ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി, ഈ ഭൂമിയിലെ എണ്ണം പറഞ്ഞ പവറായി ഇന്ത്യ നിൽക്കുകയാണ്. മുണ്ട് ഇങ്ങനെ എടുത്ത് മടക്കി കുത്തി നമ്മൾ കഥ തുടങ്ങുന്നതേയുള്ളൂ സർ!..

കഴിഞ്ഞ ദിവസം നീതി ആയോഗ് സിഇഒ BVR Subrahmanyam പ്രഖ്യാപിക്കുന്നു, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായെന്ന്! അതിന് അദ്ദേഹം അവതരിപ്പിച്ചത് അന്താരാഷ്ട്ര നാണയനിധി അതായത് IMF ഡാറ്റയും. 1990-കൾ മുതൽ ഇന്ത്യ തുടങ്ങി വെച്ച സാമ്പത്തിക പരിഷ്ക്കാരങ്ങളുടേയും കഴിഞ്ഞ പത്ത് വർഷമായി രാജ്യം നടപ്പാക്കി വരുന്ന അസാധാരണവും തന്ത്രപരവുമായ വികസന മുന്നേറ്റങ്ങളുടേയും സ്വാഭാവിക റിസൾട്ടാണ് ജപ്പാനെ മറിടകന്നുള്ള ഇന്ത്യയുടെ നാലാം ലോക ശക്തിയെന്ന പദവി. 4.19 ട്രില്യൺ ഡോളർ ജിഡിപിയിലേക്ക് ഇന്ത്യ വളർന്നത് എങ്ങനെയാണ്? 2013-ൽ 1.86 ട്രില്യൺ ഡോളർ മാത്രമായിരുന്ന ഇന്ത്യ എങ്ങനെയാണ് 10 വർഷം കൊണ്ട് 4.19 ട്രില്യണിലേക്ക് മാറിയത്? ഒന്ന് ആഞ്ഞ് പിടിച്ചാൽ, രണ്ട് മൂന്ന് വർഷം കൊണ്ട് മൂന്നാം ലോക സാമ്പത്തിക ശക്തിയിലേക്കാണ് ഇന്ത്യയുടെ പോക്ക്, കാരണം തൊട്ട് മുന്നിലുള്ള ജർമ്മനിയുടെ ജിഡിപി-യുമായി കേവലം 50,000 കോടി ഡോളറിന്റെ വ്യത്യാസമേയുള്ളൂ ഇന്ത്യക്കിന്ന്!.

India becomes fourth largest economy

പ്രധാനമന്ത്രി  നരേന്ദ്രമോദി ആവർത്തിച്ചുപറയുന്ന ലക്ഷ്യമുണ്ട്, വിക്സിത് ഭാരത് എന്ന സങ്കൽപ്പത്തിൽ 2030-ഓടെ 10 ലക്ഷം കോടി ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷനും, 2047-ൽ വികസിത രാജ്യം എന്ന അതിശക്തമായ ഇന്ത്യയും. ആ വളർച്ചയിലെ നിർണ്ണായകമായ നാഴികക്കല്ലാണ് 2025-ൽ ജപ്പാനെ മറികടന്ന് നാലാം ലോക സാമ്പത്തിക ശക്തിയാവുക എന്നത്. ഈ നേട്ടം കേവലം റാങ്കിലെ ഒരു പടി കയറ്റമല്ല, വികസിത രാജ്യമെന്ന വിശാലമായ അർത്ഥത്തിന്റെ പൂർത്തീകരണത്തിന് കടന്നുപോകേണ്ട പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണത്. ആ അർത്ഥത്തിലാണ് ഇന്ത്യ ജിഡിപിയിൽ ജപ്പാനെ മറികടന്ന് നാലാം ലോക ശക്തിയാകുന്നതിനെ കാണേണ്ടതും വായിക്കേണ്ടതും.

വേൾഡ് എക്കണോമിക് ഔട്ട്ലുക്ക് പറയുന്നു, ലോകത്ത് ഏറ്റവും വളരുന്ന രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ എന്ന്. ലോകശക്തികളേക്കാൾ മോർ സ്റ്റേബിൾ എന്നാണ് ഇന്ത്യയെ WEO വിശേഷിപ്പിക്കുന്നത്. ഈ വർഷം 6.2 ശതമാനവും അടുത്ത വർഷം 6.3 ശതമാനത്തിലും വളരുന്ന ഇന്ത്യയെ ലോകത്തെ മറ്റ് സാമ്പത്തിക ശക്തികളേക്കാളും, ഏഷ്യയിലെ മറ്റ് ശക്തികളേക്കാളും സാമ്പത്തികമായി വേഗത്തിൽ വളരുന്ന രാജ്യമായും അവർ വിലയിരുത്തുന്നു.

വാസ്തവത്തിൽ ഇന്ത്യയുടെ യഥാർത്ഥ വളർച്ചയാണോ ‍ജിഡിപി-യുടെ വളർച്ച? ഇന്ത്യയുടെ ഗ്രാമങ്ങളിലെ പട്ടിണി, ജിഡിപി വളർന്ന സ്ഥിതിക്ക് മാറിയോ? ഡിജിപിയിൽ ജപ്പാനെ മറികടന്നു എന്ന് തള്ളുന്നവർ ജപ്പാനെപ്പോലെ ഇന്ത്യ ആയോ എന്ന് പറയൂ, ജപ്പാനിലെ ഓടയിൽ ഒഴുകുന്ന വെള്ളം വേണമെങ്കിൽ കുടിക്കാം, ഇന്ത്യയിലെ പുഴയിലെ വെള്ളം എങ്കിലും കുടിക്കാൻ പറ്റുവോ? – ഇങ്ങനെ ഒക്കെയാണ് ഇന്ത്യയുടെ അസൂയാവഹമായ നേട്ടത്തിന് സോഷ്യൽ മീഡിയയിലടക്കം കുറ്റം കാണുന്നവർ. പലർക്കും അത്ര ദഹിച്ചിട്ടില്ല. രാജ്യത്തിന്റെ നേട്ടത്തിന് രാഷ്ട്രീയത്തിന്റെ കളറ് കാണുന്നത് രോഗമാണോ എന്നറിയില്ല..

India fourth largest economy

എന്താണ് ഇന്ത്യ ഇന്ന്? സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയും മറ്റ് രാജ്യങ്ങളും ഏത് തട്ടിലാണ് നിൽക്കുന്നത്. കംപാരിസൺ ഇപ്പോൾ ജപ്പാനുമായാണ്? നാലാം ശക്തിയായ ഇന്ത്യ ജപ്പാനെപ്പോലെ ആയോ? ഇന്ത്യയുടെ പത്തിൽ ഒന്ന് വലിപ്പമേ ജപ്പാനുളളൂ. ഇന്ത്യയിലുള്ളതിനേക്കാൾ പത്തിലൊന്ന് ജനങ്ങളേ ജപ്പാനിലുള്ളൂ..ജപ്പാൻ മെച്വറായ എക്കോണമിയാണ്, പതിറ്റാണ്ടുകളായി… ഇന്ത്യൻ ഭരണ നേതൃത്വം അങ്ങനെ സ്ട്രാറ്റജിക്കായി ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. അഴിമതിയും സ്വജനപക്ഷപാതവും ഇന്ത്യയിൽ കൊടികുത്തി വാണിരുന്ന 1980, 90 കാലഘട്ടങ്ങളിൽ വിജയിക്കാനും വളരാനും നിശബ്ദമായി പണിയെടുത്തവരാണ് ജപ്പാൻകാർ! ഓട്ടപ്പന്തയത്തിൽ അവസാനലാപ്പിൽ മാത്രം ഓടാൻ അവസരം കിട്ടിയ സ്ഥിതിയിലാണ് ഇന്ത്യ! ആ അവസാന ലാപ്പിൽ മാത്രം ഓടിയിട്ട് നാലാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ ഓടി പിന്തള്ളി മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യ! അപ്പോൾ ജീവിത നിലവാരം, ദാരിദ്യം, ക്ലെൻലിനെസ് എന്നിവ പറഞ്ഞ് വരരുത്. ജിഡിപിയുടെ കരുത്ത് നമ്മുടെ ഗ്രാമങ്ങളിൽ സ്പർശിച്ച് തുടങ്ങിയിട്ടേയുള്ളൂ.

എന്താണ് ഇന്ത്യയുടെ ശക്തി? കൺസപ്ഷൻ! ഉപഭോഗം! കടലുപോലെ കിടക്കുന്ന ഈ മാർക്കറ്റ്! സാമ്പത്തികമായി ഇന്ത്യയുടെ മധ്യവർഗ്ഗം തകർക്കുകയാണ്. ഷോപ്പിംഗിലും മറ്റും ഇന്ത്യക്കാർ ചിലവഴിക്കുന്നത് എത്ര കോടിയെന്ന് അറിയാമോ? രണ്ടേകാൽ ലക്ഷം കോടി ഡോളർ! മൊത്തം ജി‍‍ഡിപി-യുടെ 64%! മാത്രമല്ല, ചെറുപ്പക്കാരണ് മാർക്കറ്റ് ഭരിക്കുന്നത്, അതും ഡിജിറ്റൽ ഫസ്റ്റ് എന്ന തരത്തിൽ. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ പിറന്നത് 80,000 പുതിയ സ്റ്റാർട്ടപ്പുകളാണ്. ഫിൻടെക് മേഖലയിൽ ഉൾപ്പെടെയുള്ള 120-ഓളം സ്റ്റാർട്ടപ്പുകൾ യൂണികോണായിരിക്കുന്നു. ഇന്ത്യയുടെ സംരംഭക എഞ്ചിൻ അൺസ്റ്റോപ്പബിളായി മാറിക്കഴിഞ്ഞു. ലോംഗ് ടേമിലേക്കുള്ള അസറ്റ് നിർമ്മിക്കുന്ന തിരക്കിലാണ് ഇന്ത്യയിന്ന്. റെയിൽവേ, റോഡ്, റിന്യൂവബിൾ എനർജി എന്നിവയിൽ ലോകത്ത് ഏറ്റവും കൂടുതൽ പണം നിക്ഷേപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജിഎസ്ടി കളക്ഷൻ, യുപിഐ പേമെന്റ്.. ഒരു രാജ്യത്തെ ഇത്രവേഗം ഡിജിറ്റലൈസ് ചെയ്യാമെന്നും അതുവഴി വികസനകാര്യങ്ങൾക്കുള്ള പണം കണ്ടെത്താമെന്നും ഇന്ത്യ തെളിയിച്ചപ്പോൾ അത്ഭുതം കൊണ്ടത് ടെക്നോളജിയുടെ അപ്പോസ്തലന്മാരെന്ന് സ്വയം നടിച്ച പാശ്ചാത്യ രാജ്യങ്ങളാണ്! മോദിയെ നിങ്ങൾക്ക് വെറുക്കാം സ്നേഹിക്കാം, പക്ഷെ ഒരു കാര്യം വ്യക്തം, ഇന്ത്യൻ സാമ്പത്തിക രംഗം ഒരു ഗെയിം ചെയ്ഞ്ചറായിരിക്കുന്നു ഇന്ന്! അതിന് അസാധാരണമായി വേഗം കൈവന്നിരിക്കുന്നു ഇന്ന്! ഇന്ത്യയുടെ ഓഹരി മാർ‌ക്കറ്റ് 5.6 ലക്ഷം കോടി ഡോളറിൽ കണ്ണഞ്ചിപ്പിച്ച് നിൽപ്പാണ്! ലോകത്തെ നാലാമത്തെ വലിയ ഇക്വിറ്റി മാർക്കറ്റിന്റെ കരുത്തിലാണ് നമ്മുടെ ഓഹരി വ്യാപാരം നടക്കുന്നത്.

വിമർശകർ കാണാതെ പോകുന്ന ചിലകണക്കുകൾ കൂടി പറയാം. രാജ്യം ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ തുക ഗ്രാമ വികസനത്തിന് അനുവദിച്ചത് ഈ വർഷമാണ്, ഒരു ലക്ഷത്തി തൊണ്ണൂറായിരം കോടി. മാത്രമോ ഇന്ത്യയിലെ 51% ഗ്രാമീണ കുടുംബങ്ങൾക്ക് ഔപചാരികമായ വായ്പ ലഭ്യമാകുന്നു, വട്ടപലിശ രാജമാരിൽ നിന്നുള്ള മോചനം! ചെറിയ കാര്യമാണോ? ഗ്രാമീണഇന്ത്യ ഇന്ന് ദരിദ്രനാരായണന്മാരുടെ പഴയ തുക്കട ചേരികൾ മാത്രമല്ല, ഓൺലൈനിൽ പണമിടപാട് ചെയ്യുന്ന, ‍ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇഷ്ടമുള്ളത് പഠിക്കുന്ന, തിരക്കുള്ള ജീവിതം കണ്ടെത്തുന്ന മനുഷ്യരായിരിക്കുന്നു, അവർ ലോകത്തോട് കണക്റ്റ് ചെയ്തിരിക്കപുന്നു, അറിയാനും വളരാനും ഊഹിക്കാൻ പോലും പറ്റാത്തത്ര അവസരം കിട്ടിയിരിക്കുന്നു. സമ്പന്നരും ദരിദ്രരും ഇന്നും ഇന്ത്യയിലുണ്ട്. അവർക്കിടയിൽ അന്തരം ഉണ്ട്. പക്ഷെ 80-കളിലും 90-കളിലും ഉണ്ടായിരുന്ന ഗ്രാമപ്രദേശങ്ങളിൽ നിന്ന് മാറ്റം പ്രകടമാകുന്നു. അന്തരങ്ങളുണ്ടെങ്കിലും ജീവിതം മുന്നോട്ട് പോകുന്നു..

ഇന്ത്യയെ വിമർശിക്കുന്ന പാശ്ചാത്യ എൻജിഒ-കൾ അവരുടെ പണി തുടരുക തന്നെ ചെയ്യും, കാരണം അത് അവരുടെ തൊഴിലാണ്, നോക്കൂ ഇന്ത്യ നാലാം ലോക ശക്തിയെന്ന് വിളംബരം ചെയ്തതിന് തൊട്ടുപിന്നാലേ കുറെ വാർത്തകൾ ദാ ഇപ്പോൾ വരുന്ന കാണാം. ഇന്ത്യൻ ഗ്രാമങ്ങളിലെ ദയനീയ ജീവിതം, ചേരികളിലെ സ്വപ്നം മരിച്ച കുട്ടികൾ, തൊഴിലില്ലായ്മയുടെ കണക്കുകൾ..  

fourth largest economy

പ്രധാൻ മന്ത്രി ഗ്രാമ് സഡക് യോജന! 70,000 കോടി രൂപ ചിലവിൽ 63,000 കിലോമീറ്റർ റോഡ് പണിത്, പരസ്പരം ബന്ധമില്ലാതെ കിടന്ന 25,000 ജനവാസ കേന്ദ്രങ്ങളെ തമ്മിൽ കണക്റ്റഅ ചെയ്തു. പ്രധാന മന്ത്രി ആവാസ് യോജന, 3 കോടി പുതിയ ഭവനങ്ങൾ ഗ്രാമീണ ഇന്ത്യയിൽ പണിതു.
ഹർഘർ ജൽ, ഒരു ദിവസം ഒരു വ്യക്തിക്ക് 55 ലിറ്റർ ശുദ്ധ ജലം എത്തിച്ചു. 10 കോടി വനിതകൾക്ക് പാചകത്തിന് എൽപിജി കണക്ഷൻ. ഇതാണ് ഗ്രാമങ്ങളിൽ പ്രതിഫലിക്കുന്ന ജിഡിപി വളർച്ച. ഇന്ത്യ നാലാം ലോക സാമ്പത്തിക ശക്തിയായെന്നതിന്റെ ഗ്രാമ നിർവ്വചനം. ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ ലേഖനം വായിച്ചതല്ല, റിയാലിറ്റിയാണ്, ഇന്നത്തെ ഇന്ത്യയുടെ റിയാലിറ്റി. ദാരിദ്ര്യവും തൊഴിലില്ലായ്മയും പ്രതിസന്ധികളും പൂർണ്ണമായും മാറി ഇന്ത്യ സ്വർഗ്ഗമായെന്നല്ല ഞാൻ പറയുന്നത്. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന മേഖലകളുണ്ട്. വളർച്ച കൊതിക്കുന്ന ഗ്രാമങ്ങളുണ്ട്. ഒരു ഫെഡറൽ സംവിധാനത്തിൽ വികസനം താഴേക്കെത്താൻ നിരവധി തട്ടുകൾ ഉണ്ടെന്ന് മറക്കരുത്. ആ വെല്ലുവിളി മറികടന്ന് വേണം പ്ലാൻ ചെയ്തവ ജനങ്ങളിലേക്കെത്താൻ.  പക്ഷെ മാറ്റം കാണാതിരിക്കാനാകില്ല. . പത്ത് വർഷം മുമ്പും ഗ്രാമ വികസനത്തിന് ബജറ്റ് അലോക്കേഷൻ ഉണ്ടായികുന്നു. പക്ഷെ അത് എൻഡ് യൂസറിൽ എത്തിയിരുന്നോ? അതാണ് പ്രസക്തമായ കാര്യം. കഴിഞ്ഞ കുറേ നാളുകളായി അത് ഉദ്ദേശിച്ചിടത്ത് എത്തുന്നു. അതുകൊണ്ടാണ് 63,000 കിലോമീറ്റർ റോഡ് കാണാൻ പറ്റുന്നത്. 55 ലിറ്റർ ശുദ്ധജലത്തിന്റെ കണക്ക് പറയാനാകുന്നത്. 10 കോടി എൽപിജി കണക്ഷൻ ചൂണ്ടിക്കാണിക്കാനാകുന്നത്. ഇത് സാധ്യമാകുന്നത്, ഇന്ത്യയുടെ ശക്തമായ ഫെഡറലിസം കൊണ്ടുകൂടെയാണ്. കേന്ദ്രത്തിന് പദ്ധതി വിഭാവനം ചെയ്യാനും പണം നൽകാനും കണക്ക് ചെക്ക് ചെയ്യാനുമേ പറ്റൂ. നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണ്. കേരളമുൾപ്പെടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ആ വികസപരിപ്രേക്ഷ്യത്തിന്റെ ഭാഗമാകുന്നു. രാഷ്ട്രീയ എതിർപ്പുകൾ വികസനമെന്ന ലക്ഷ്യത്തിൽ പലരും മാറ്റിവെക്കുന്നു, ചെറിയ പൊട്ടലുകളും ചീറ്റലുകളും ഇല്ലാ എന്ന് പറഞ്ഞുകൂടാ. അത് സ്വാഭാവികമാണ്, കാരണം അത്ര യൗവനമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്!

fourth largest economy in the world

ഇന്ത്യയുടെ ആളോഹരി ജിഡിപി, അഥവാ പെർക്യാപിറ്റാ ‍ജിഡിപി ഏതാണ്ട് 10,000 ഡോളറായിരിക്കും. ശ്രീലങ്കയും വിയറ്റ്നാനും മങ്കോളിയയും ഒക്കെ ആളോഹരി ജിഡിപിയിൽ ഇന്ത്യക്ക് മുകളിലാണ്. കാരണം ഇന്ത്യയുടെ 140 കോടി എന്ന ജനസംഖ്യയും അതുപോലെ നഗര ഗ്രാമ പ്രദേശങ്ങളിലെ വരുമാനത്തിലെ അന്തരവും. അത് പരിഹരിക്കാൻ ഗ്രാമീണ വികസനം ഉണ്ടാകണം. അതുകൊണ്ടാണ് കൂടുതൽ തുക ഗ്രാമ വികസനത്തിനായി സർക്കാർ നീക്കിവെക്കേണ്ടത് അത്യാവശ്യമായി വരുന്നത്. ഒരു നാടിന്റെ പ്രാണൻ ഒഴുകുന്ന സിരകളായ ഗ്രാമങ്ങളിലേക്ക് അനുവദിക്കുന്ന ഫണ്ട് വഴിമാറ്റി ചിലവഴിച്ചിരുന്ന കാലത്ത് നിന്ന് ഫലപ്രദ്രമായ തരത്തിൽ ആ ഫണ്ടുകൾ വകയിരുത്തി ചിലവഴിക്കാൻ ഇത്രകാലം വേണ്ടിവന്നു.. അത് 1980-കളിൽ ഇശ്ചാശക്തിയോടെ ഒരു ഭരണാധികാരി വന്നിരുന്നെങ്കിൽ നമ്മൾ എന്നേ ലോകത്തെ രണ്ടാം സാമ്പത്തിക ശക്തിയായേനേ..കാരണം അത്ര പൊട്ടൻഷ്യൽ ഈ രാജ്യത്തിനുണ്ട്! ദാരിദ്ര്യം എന്ന് കളിയാക്കി തള്ളിക്കളഞ്ഞ ഗ്രാമങ്ങളും, കോടിക്കണക്കിന് യുവജനങ്ങളുമാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ ശക്തി. അതാണ് ഇന്ത്യയെ നാലാം ലോക ശക്തിയാക്കിയതും, മൂന്നാം ലോക ശക്തിയെന്ന നേട്ടത്തിലേക്ക് നയിക്കുന്നതും.

ഉരുക്ക് നട്ടെല്ലും സിലിക്കോൺ മജ്ജയുമുള്ള ഇന്ത്യയാണിത്. ദരിദ്ര ഗ്രാമങ്ങളുള്ള ഇന്ത്യ എങ്ങനെ സൂപ്പർ പവറാകും എന്ന് അന്ന് ചോദിച്ചവരോട്, ആ ഗ്രാമങ്ങളുടെ ഉണർവ്വിലാണ് ഞങ്ങൾ നാലാമത്തെ സാമ്പത്തിക ശക്തിയായതെന്ന് ഇന്ത്യ ഇന്ന് തിരുത്തിപ്പറയും. ഇത് ശരിയെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ മറ്റുള്ളവരോട് ഇത് പറയണം.

ഇന്ത്യ ഇന്ന് പഴയ ഇന്ത്യയല്ല, എണ്ണിത്തുടങ്ങിക്കോളൂ, വിദേശ രാജ്യങ്ങളിലെ കുട്ടികൾ അവരുടെ സാമൂഹിക പാഠ പുസ്തകത്തിൽ ഏറ്റവും വികസിത രാജ്യമെന്ന തലക്കെട്ടിന് കീഴെ ഇന്ത്യ എന്ന് വായിക്കുന്ന കാലം വിദൂരമല്ല, എനിക്ക് ഇവിടെ നിന്ന് അത് കാണാനാകുന്നുണ്ട് ഇപ്പോൾ!

ഇന്ത്യയിന്ന് കേവലം ബില്യൺ കണക്കിന് പണം എണ്ണുന്ന തിരക്കിലല്ല, അത് ഉണ്ടാക്കുന്ന തിരക്കിലാണ്. കാളവണ്ടിയല്ല, കണ്ണഞ്ചിപ്പിക്കുന്ന ഹൈപ്പർലൂപ് പരീക്ഷിക്കുകയാണ് ഇന്ത്യ, വികസിത രാജ്യങ്ങളുടെ ദയ കാത്ത് നിൽക്കുന്ന പഴയ ഇന്ത്യല്ല, ആർക്കും അവഗണിക്കാനാകാത്ത ആത്മവിശ്വാസമാണ് നമ്മളിന്ന്! ഗ്രാമത്തിൽ എത്തുന്ന ഓരോ കുടിവെള്ള കണക്ഷനും ഓരോ പുതിയ റോഡും ഓരോ സ്റ്റാർട്ടപ്പ് പിച്ചുകളും ഇന്ത്യയുടെ പുതിയ ദേശീയ ഗീതം എഴുതുകയാണ്. പതിയ ഉയരുന്ന സംഗീതമല്ല, ഉച്ചത്തിൽ അലറുന്ന സിംഹമായിരിക്കുന്നു ഇന്ത്യ,! അത് സൈനിക ശക്തിയിലാകട്ടെ, സാമ്പത്തിക കരുത്തിലാകട്ടെ, ഡിജിറ്റൽ കണക്റ്റിവിറ്റിയിലാകട്ടെ.. നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ലോകത്തിന് മുന്നിൽ ഇപ്പോൾ തെളിയിക്കേണ്ട ആവശ്യമില്ല. നമ്മൾ എന്ത് ചെയ്യുമെന്നും നമ്മൾ എന്താകുമെന്നും ലോകം നെഞ്ചിടിപ്പോടെ നോക്കിനിൽക്കുകയാണ്!

സൂപ്പർ പവറാകാൻ കാത്തിരിക്കുകയല്ല, പ്രവൃത്തി കൊണ്ട് ഒരു സൂപ്പർ പവറാണ് നമ്മളിന്ന്!

In 2025 India overtakes Japan to rank as the world’s fourth-largest economy, powered by rapid GDP growth, digital adoption, and massive infrastructure investment.

banner BVR Subrahmanyam statement fourth largest economy IMF World Economic Outlook 2025 India India overtakes Japan Indian GDP 4.19 trillion Viksit Bharat 2047
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

ഖത്തർ മൂസിയംസുമായി കൈകോർത്ത് Nita Ambani Cultural Center

23 December 2025

പുതിയ ബോയിംഗ് വിമാനങ്ങൾ ഏറ്റുവാങ്ങാൻ Air India

23 December 2025

ശ്രദ്ധ എയർപോർട്ടുകളിൽ മാത്രമെന്ന് ജീത് അദാനി

23 December 2025

ഇന്ത്യ ഒമാൻ വ്യാപാരത്തിൽ പുതിയ യുഗം

23 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
SHEPOWER 2025
Recent Posts
  • ഖത്തർ മൂസിയംസുമായി കൈകോർത്ത് Nita Ambani Cultural Center
  • പുതിയ ബോയിംഗ് വിമാനങ്ങൾ ഏറ്റുവാങ്ങാൻ Air India
  • ശ്രദ്ധ എയർപോർട്ടുകളിൽ മാത്രമെന്ന് ജീത് അദാനി
  • ഇന്ത്യ ഒമാൻ വ്യാപാരത്തിൽ പുതിയ യുഗം
  • 35 കഴിഞ്ഞ സ്ത്രീകള്‍ക്കുണ്ട് പെൻഷൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഖത്തർ മൂസിയംസുമായി കൈകോർത്ത് Nita Ambani Cultural Center
  • പുതിയ ബോയിംഗ് വിമാനങ്ങൾ ഏറ്റുവാങ്ങാൻ Air India
  • ശ്രദ്ധ എയർപോർട്ടുകളിൽ മാത്രമെന്ന് ജീത് അദാനി
  • ഇന്ത്യ ഒമാൻ വ്യാപാരത്തിൽ പുതിയ യുഗം
  • 35 കഴിഞ്ഞ സ്ത്രീകള്‍ക്കുണ്ട് പെൻഷൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2025 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil