ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ വന്ന ഒരു നിക്ഷേപ പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നു. സമ്മിറ്റിൽ വച്ച് അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച ഒഡീഷയിലെ വേൾഡ് ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ WGH ഹോട്ടൽസ് & റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വരാനിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിയുടെ നിർമാണ പുരോഗതി വ്യവസായ മന്ത്രി പി. രാജീവ് വിലയിരുത്തി. ₹250 കോടി രൂപയുടെ നിക്ഷേപമുള്ള ഫൈവ്സ്റ്റാർ ഹോട്ടൽ സംരംഭം കേരളത്തിലെ യുവാക്കൾക്ക് ആയിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

1.75 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതിയിൽ 120 അത്യാധുനിക മുറികൾ, ആറ് പ്രീമിയം ഭക്ഷണ പാനീയ ഔട്ട്ലെറ്റുകൾ, ആധുനിക കോൺഫറൻസ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾക്ക് കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തിലുള്ള ഉറച്ച വിശ്വാസമാണ് ഇത്തരം വൻകിട പ്രോജക്ടുകളുടെ നിർമ്മാണത്തിലൂടെ വെളിവാകുന്നതെന്ന് മന്ത്രി പറഞ്ഞു. സുസ്ഥിരവും അനുഭവപരിചയമുള്ളതുമായ ടൂറിസത്തിനായുള്ള സംസ്ഥാനത്തിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന പദ്ധതി ആഢംബര വികസനത്തിന്റെ പ്രാധാന്യവും അടിവരയിടുന്നതുമാണ്. മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പുതിയ ആഢംബര ഹോട്ടലിനൊപ്പം ലോകോത്തര ഹോസ്പിറ്റാലിറ്റി കോളേജ് ഉൾപ്പെടുന്ന സംയോജിത പദ്ധതികൾ വേൾഡ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. 250 കോടി രൂപ നിക്ഷേപമാണ് സംയോജിത പദ്ധതികൾക്ക് വരിക.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകലുകളുള്ള സംസ്ഥാനങ്ങളിൽ ഒന്ന് എന്ന നിലയ്ക്കാണ് കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ മികച്ച അവസരങ്ങൾ ഒരുക്കുന്നതിനായി ഡബ്ല്യുജിഎച്ച് ഗ്രൂപ്പ് പഞ്ചനക്ഷത്ര ഹോട്ടലിനൊപ്പം ഹോസ്പിറ്റാലിറ്റി കോളേജും ആരംഭിക്കുന്നത്. ഇതിലൂടെ ആഗോള ഹോസ്പിറ്റാലിറ്റി കരിയറിനായി നിരവധി ചെറുപ്പക്കാരെ സജ്ജരാക്കാനാകും. 

Share.

Comments are closed.

Exit mobile version