ഓർഗാനിക് അഥവാ ജൈവം എന്ന് അവകാശപ്പെട്ട് എത്തുന്ന ഉത്പന്നങ്ങളുടെ തള്ളിക്കയറ്റമാണ് ഇന്ന് വിപണിയിലുള്ളത്. വൻ വിലയ്ക്കാണ് ജൈവ ഉത്പന്നങ്ങൾ വിൽക്കപ്പെടുന്നതും. ഈ സാഹചര്യത്തിൽ ജൈവം എന്നു പറഞ്ഞ് എത്തുന്നവയെല്ലാം യഥാർത്ഥത്തിൽ ജൈവമാണോ എന്ന പ്രശ്നം വരുന്നു. ഈ പ്രശ്നത്തിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദിൽ നിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മധുസൂദൻ പട്ടേൽ.

കാർഷികോൽപ്പന്നങ്ങൾ ജൈവ വളങ്ങൾ ഉപയോഗിച്ചാണോ അതോ രാസവളങ്ങൾ ഉപയോഗിച്ചാണോ കൃഷി ചെയ്തിരിക്കുന്നതെന്ന് നിമിഷങ്ങൾക്കുള്ളിൽ നിർണ്ണയിക്കാൻ കഴിയുന്ന സ്പെക്ട്രോമീറ്ററാണ് മധുസൂദൻ കണ്ടുപിടിച്ചിരിക്കുന്നത്. ഈ ഉപകരണം നിരവധി ആളുകൾക്ക് തെറ്റായ ഉത്പന്നങ്ങൾ ഉപയോഗിച്ച് വഞ്ചിക്കപ്പെടുന്നതിൽ നിന്ന് രക്ഷയാകുമെന്ന് അദ്ദേഹം പറയുന്നു. പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നുതുടങ്ങി വിത്തുകളുടേയും തേനിന്റേയും വരെ ഗുണനിലവാരം സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് തിരിച്ചറിയാനാകും എന്ന് അദ്ദേഹം അവകാശപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version