Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന്റെ ‘Make in India’  ഡാറ്റോസ്കൂപ്പ്
News Update

കേരളത്തിന്റെ ‘Make in India’  ഡാറ്റോസ്കൂപ്പ്

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് കാമ്പസിൽ രാജ്യത്തിന് തന്നെ അഭിമാനമായി ടാക്ക് ലോഗ് (Tachlog).പ്രതിരോധ മേഖലകള്‍ക്കായുള്ള സെൻസർ ചെക്ക്ഔട്ട് സംവിധാനങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കുകയാണ് ഈ കമ്പനി.ഇവ വാണിജ്യപരമായി നിര്‍മ്മിച്ച് ഐഎസ്ആര്‍ഒക്കും പ്രതിരോധ മേഖലയ്ക്കും വിതരണം ചെയ്യുകയാണ് സ്റ്റാർട്ടപ്പ് കമ്പനി.
News DeskBy News Desk3 June 20253 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എന്താണ് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’  പദ്ധതിയിൽ രൂപകല്‍പ്പന ചെയ്ത നിർമിക്കുന്ന .ഡാറ്റോസ്കൂപ്പ് -DatoScoop-എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന ഉല്‍പ്പന്നം ? ടാക്ക് ലോഗ് പ്രൈവറ്റ് ലിമിറ്റഡ് വാണിജ്യപരമായി പുറത്തിറക്കാനൊരുങ്ങുന്ന  ഉയര്‍ന്ന ശേഷിയുള്ള ഡാറ്റാ അക്വിസിഷന്‍ സംവിധാനമാണ് ഡാറ്റോസ്കൂപ്പ്   . തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗൈറോ സെന്‍സറുകള്‍ പരീക്ഷിക്കുന്നതിനുള്ള ഈ  ചെക്ക്ഔട്ട് സംവിധാനം നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിച്ച് വരുന്നുണ്ട്.

 തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മേഖലകള്‍ക്കായുള്ള സെൻസർ  ചെക്ക്ഔട്ട് സംവിധാനങ്ങള്‍ വാണിജ്യപരമായി നിര്‍മ്മിച്ച്  ഐഎസ്ആര്‍ഒക്കും  പ്രതിരോധ മേഖലയ്ക്കും വിതരണം ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിജയകരമായ  പൂർത്തിയാക്കിയിരിക്കുകയാണ് സ്റ്റാർട്ടപ്പ് കമ്പനിയായി തുടക്കമിട്ട ടാക്ക് ലോഗ് പ്രൈവറ്റ് ലിമിറ്റഡ്.-Tachlog Private Limited.  തിരുവനന്തപുരത്തെ  ടെക്നോപാര്‍ക്ക് കാമ്പസിലാണ് രാജ്യത്തിന് തന്നെ അഭിമാനകരമായ ടാക്ക് ലോഗ് പ്രവർത്തിക്കുന്നത്.

ഐഎസ്ആര്‍ഒയും പ്രതിരോധ മേഖലയും ഉപയോഗിക്കുന്ന ചെക്ക്ഔട്ട് സംവിധാന ഉപകരണങ്ങളുടെ പൊതുവിലുള്ള വില 30 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ്. ഇതിനു പകരമായി ചുരുങ്ങിയ ചിലവില്‍ മികച്ച പ്രവര്‍ത്തനക്ഷമത ഉള്ളതും എന്നാല്‍ കൈയിലൊതുങ്ങുന്നതുമായ ഒരു  ഉല്‍പ്പന്നം നിര്‍മ്മിക്കുക എന്ന ആശയത്തില്‍ നിന്നാണ് കമ്പനി ഡാറ്റോസ്കൂപ്പ് വികസിപ്പിച്ചത്. നിലവില്‍ ഡാറ്റോസ്കൂപ്പിന്‍റെ 20 യൂണിറ്റുകള്‍ ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ടാക്ക് ലോഗ് വിതരണം ചെയ്തിട്ടുണ്ട്. ആവശ്യം കൂടുതലായതിനാല്‍  ഇത് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക ഇ-കോമേഴ്സ് പ്ലാറ്റ് ഫോം ആയ GEM പോര്‍ട്ടലില്‍ ഡാറ്റോസ്കൂപ്പ് ലഭ്യമാണ്.

ഡാറ്റോസ്കൂപ്പിന്‍റെ പൂര്‍ണ പതിപ്പ് വാണിജ്യാടിസ്ഥാനത്തില്‍ ജൂണില്‍ ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള പ്രധാന ക്ലയന്‍റുകള്‍ക്ക് എത്തിക്കാന്‍ ടാക്ക് ലോഗ് പദ്ധതിയുണ്ട്. ഐഎസ്ആര്‍ഒ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിജയകരമായി പരീക്ഷിച്ച റീലൊക്കേറ്റബിള്‍ റോബോട്ടിക് ആം മാനിപുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ ദൗത്യത്തില്‍ ടാക്ക് ലോഗിന് പ്രധാന പങ്കുണ്ട്

സെന്‍സര്‍ നിര്‍മ്മാണത്തിന് ശേഷമുള്ള ടെസ്റ്റുകളുടെ ഭാഗമായി അവയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാനും അതിന്‍റെ സ്ഥിതിവിവരങ്ങളും ഫലങ്ങളും പ്രദര്‍ശിപ്പിക്കുവാനും സംവിധാനത്തിന് കഴിയും. വിവരങ്ങള്‍ സംഭരിക്കാനായി ഒരു ടിബി ഹാര്‍ഡ് ഡിസ്ക് ആണ്  നിലവില്‍ ഡാറ്റോസ്കൂപ്പിന് നല്‍കിയിരിക്കുന്നത്. ഒരേ സമയം നാല് സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. ടച്ച് സ്ക്രീന്‍ അടിസ്ഥാനമാക്കിയുള്ള ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസുമായിട്ടാണ് ഡാറ്റോസ്കൂപ്പ് സംയോജിപ്പിച്ചിരിക്കുന്നത്.  

ഐഎസ്ആര്‍ഒ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിജയകരമായി പരീക്ഷിച്ച റീലൊക്കേറ്റബിള്‍ റോബോട്ടിക് ആം മാനിപുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ ദൗത്യത്തില്‍  നിര്‍ണായകമായ കണ്ട്രോള്‍ ബോര്‍ഡുകളില്‍ ഒന്നിന്‍റെ സര്‍ക്യൂട്ട് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച് നല്‍കിയത് ടാക്ക് ലോഗായിരുന്നു. ഐഎസ്ആര്‍ഒയുടെ  റോബോട്ടായ ‘വ്യോമിത്ര’യുടെ കൈകള്‍ നിയന്ത്രിക്കുന്ന കണ്‍ട്രോളറിന്‍റെ വികസനത്തിലും ടാക്ക് ലോഗ് പങ്കാളിയായിരുന്നു.  

ഡാറ്റോസ്കൂപ്പിന്‍റെ പൂര്‍ണ പതിപ്പ് വാണിജ്യാടിസ്ഥാനത്തില്‍ ജൂണില്‍ ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള പ്രധാന ക്ലയന്‍റുകള്‍ക്ക് എത്തിക്കാന്‍ ടാക്ക് ലോഗ് പദ്ധതിയിടുന്നുവെന്ന് കമ്പനിയുടെ സിഇഒ പ്രതീഷ് വി നായര്‍ പറഞ്ഞു. കൈയിലൊതുങ്ങുന്നതും എന്നാല്‍ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയില്‍ സ്വയം പ്രവര്‍ത്തിക്കുന്നതുമായ ചെക്ക്ഔട്ട് സിസ്റ്റങ്ങള്‍ ബഹിരാകാശ, പ്രതിരോധ മേഖലകള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ് കാസ്റ്റായ ‘ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷന്‍’ പരിപാടിയില്‍ സംസാരിക്കവേ പ്രതീഷ് ചൂണ്ടിക്കാട്ടി.

പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ ടാക്ക് ലോഗ് തയ്യാറാണെന്നും പ്രതിരോധ, ബഹിരാകാശ മേഖലകള്‍ക്കായി വലിയ പദ്ധതികള്‍ക്കായുള്ള  ഒരുക്കത്തിലാണെന്നും പ്രതീഷ് പറഞ്ഞു. ടെക്നോപാര്‍ക്കിലെ മികച്ച ഐടി ആവാസവ്യവസ്ഥ കമ്പനിയുടെ തുടക്കം മുതല്‍ക്കുള്ള പ്രവര്‍ത്തനത്തെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രോണിക്സ് മേഖലയില്‍ എല്ലാ തലങ്ങളിലും  വൈദഗ്ധ്യം നേടിയ ഡിസൈന്‍ കമ്പനിയാണ് ടാക്ക് ലോഗ്. ബഹിരാകാശ മേഖലയ്ക്ക് പുറമേ, ആരോഗ്യസംരക്ഷണം, കൃഷി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും ടാക്ക് ലോഗ് സജീവമാണ്. കമ്പനിയുടെ ഗവേഷണ വിഭാഗം സങ്കീര്‍ണമായ ഏതു വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉതകുന്ന സേവനങ്ങള്‍ നല്‍കുവാന്‍ സുസജ്ജമാണെന്ന് പ്രതീഷ് വ്യക്തമാക്കി. എഡ്ജ് ഉപകരണങ്ങളില്‍ നിര്‍മ്മിതബുദ്ധി സംയോജിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് കമ്പനി.

Tachlog’s DatoScoop, developed under the ‘Make in India’ initiative, is a high-capacity data acquisition system designed for India’s defense and space sectors. ISRO is currently utilizing this indigenously developed product.

banner DatoScoop defense sector ISRO Make in India Space Tachlog
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil