ഉപ്പുമാവിനു പകരം അങ്കണവാടികളിൽ ബിരിയാണിയും ചിക്കൻ ഫ്രൈയും വേണം എന്നാവശ്യപ്പെട്ട മൂന്ന് വയസ്സുകരന്റെ വീഡിയോ കുറച്ചു മുൻപ് വൈറലായിരുന്നു. ശങ്കു എന്ന അങ്കണവാടിക്കാരന്റെ വീഡിയോ വൈറലായതിനു പിന്നാലെ അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുകയാണ് സർക്കാർ. മുട്ട ബിരിയാണിയും പുലാവും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ മെനു.

അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പിന്നാലെ ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടി മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകി. ഇപ്പോൾ അങ്കണവാടി പ്രവേശനോത്സവത്തിലാണ് പുതുക്കിയ മെനു പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്കണവാടികളിൽ ഏകീകൃത മെനു നടപ്പിലാക്കുന്നത് ഇതാദ്യമാണ്. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷമാണ് മെനു പുതുക്കിയതെന്ന് മന്ത്രി പറഞ്ഞു. പഞ്ചസാരയും ഉപ്പും കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും പുതുക്കിയ ഭക്ഷണ മെനുവിൽ ശ്രദ്ധ കൊടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിലൊരിക്കൽ നൽകിയിരുന്ന പാലും മുട്ടയും ഇനി ആഴ്ചയിൽ മൂന്ന് ദിവസം നൽകാനും തീരുമാനമായതായി മന്ത്രി പറഞ്ഞു.

Kerala’s Anganwadi food menu gets an upgrade! Following a viral video, new options like egg biryani and pulav are introduced.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version