രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നേടുന്ന ആദ്യ പാരാ ആർച്ചർ ആയി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രണ്ടുതവണ പാരാലിമ്പിക് മെഡൽ ജേതാവ് കൂടിയായ ഹർവീന്ദർ സിംഗ്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഹർവീന്ദർ പുരസ്കാരം ഏറ്റുവാങ്ങി.

ചെറുപ്രായത്തിൽ പത്മശ്രീ നേടി പാരാ-ആർച്ചർ ഹർവീന്ദർ സിങ്, Para-archer Harvinder Singh

വ്യക്തിഗത നാഴികക്കല്ല് എന്നതിനപ്പുറം ദേശീയ അംഗീകാരത്തിൻ്റെ മഹത് നിമിഷം എന്നെന്നേക്കും തങ്ങിനിൽക്കുന്ന ഒന്നാണെന്ന് ബഹുമതി ഏറ്റുവാങ്ങിയതിനുശേഷം 2024ലെ പാരീസ് പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ ഹർവീന്ദർ സിംഗ് പറഞ്ഞു. വർഷങ്ങളുടെ നിരന്തരമായ പരിശ്രമത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർച്ചതാഴ്ചയിൽ തനിക്കൊപ്പം നിന്നവരുടെ സാന്നിധ്യത്തിലായിരുന്നു ഹർവീന്ദർ ചടങ്ങനെത്തിയത്. പിതാവ് സർദാർ പരംജീത് സിംഗ്, മൻപ്രീത് കൗർ എന്നിവർക്കൊപ്പം ജീവൻജോത് സിംഗ് തേജ, ഗൗരവ് ശർമ്മ എന്നീ പരീശീലകരും ഹർവീന്ദറിന്റെ മഹത്നിമിഷത്തിനു സാക്ഷിയാകാൻ എത്തി. 2021ൽ ഹർവീന്ദറിന് അർജുന അവാർഡ് ലഭിച്ചിരുന്നു.

Harvinder Singh, the 2024 Paris Paralympics gold medalist, has become the first Indian para archer to receive the Padma Shri. He received the prestigious award from President Droupadi Murmu, marking a significant milestone in his career.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version