ശ്രദ്ധേയമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് റെയിൽ പാലത്തിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ. പത്ത് വർഷത്തോളം നീണ്ടുനിന്ന എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

2017ൽ ധാരോട്ടിലെ ചെനാബ് നദിക്കരയിൽ നിർമാണം ആരംഭിച്ച കാലം മുതൽക്കുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2022 ആയപ്പോഴേക്കും, 1315 മീറ്റർ വിസ്തൃതിയുള്ള സ്റ്റീൽ കമാനം ഏതാണ്ട് പൂർത്തിയായി. കൂട്ടിച്ചേർക്കാൻ ചെറിയ ഭാഗം മാത്രമുള്ളതായാണ് 2022ലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയിലെ ഏറ്റവും പുതിയ ചിത്രം പാലത്തിന്റെ അന്തിമ രൂപം കാണിക്കുന്നു.

ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ പ്രധാന ഘടകമായ ചെനാബ് പാലം കശ്മീർ താഴ്‌വരയെ റെയിൽ വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സുഗമമായി ബന്ധിപ്പിക്കുന്നു. 120 വർഷമാണ് പാലത്തിന്റെ ഡിസൈൻ ലൈഫ്. റിവർ ബെഡിൽ നിന്നും 369 മീറ്റർ ഉയരത്തിലുള്ള പാലം നിർമിക്കുന്നതിനായി 1486 കോടി രൂപയാണ് ചിലവ് വന്നത്. 1.32 കിലോമീറ്ററാണ് നീളമുള്ള പാലത്തിന്റെ ഘടന 25000 ടൺ ലോഹം ഉപയോഗിച്ചാണ് പൂർത്തിയായത്.

ഭൂമിശാസ്ത്രപരമായി അസ്ഥിരമായതും ചെറുതുമായ ഹിമാലയൻ ശ്രേണിയിലെ പാലത്തിന്റെ നിർമ്മാണം നിരവധി വെല്ലുവിളികൾ ഉയർത്തിയതായിരുന്നു. ഉയർന്ന ഭൂകമ്പ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഇന്ത്യൻ റെയിൽവേയ്ക്ക് വിപുലമായ ഭൂമിശാസ്ത്രപരവും ഘടനാപരവുമായ പഠനങ്ങളും നടത്തേണ്ടി വന്നു. അതിവേഗത്തിലുള്ള കാറ്റിനെ നേരിടാനായി രൂപകൽപ്പന പലതവണ പരിഷ്കരിച്ചു.

ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ ഭാഗമായ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിച്ച പാലം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. 17 തൂണുകളിൽ ഒന്ന് തകർന്നാലും നിലനിൽക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. 

Explore the engineering marvel of the Chenab Rail Bridge, the world’s highest railway arch bridge in Jammu and Kashmir, connecting the Kashmir Valley with the rest of India and built to withstand extreme conditions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version