ടാറ്റ കെമിക്കൽസ് ലിമിറ്റഡ് ചെയർമാനായി എസ്. പത്മനാഭൻ സ്ഥാനമേറ്റിരിക്കുകയാണ്. സ്ഥാനമൊഴിഞ്ഞ ചെയർമാൻ എൻ. ചന്ദ്രശേഖരനു പകരമാണ് എസ്. പത്മനാഭൻ സ്ഥാനമേറ്റിരിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കരിയറിനെയും പശ്ചാത്തലത്തെയും കുറിച്ച് അറിയാം.
1982ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിലൂടെയാണ് ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്കായുള്ള സോഫ്റ്റ്വെയർ പ്രോജക്ടുകളും അനുബന്ധ ലോജിസ്റ്റിക്സും അദ്ദേഹം കൈകാര്യം ചെയ്തു. 1982 മുതൽ 2008 വരെ 26 വർഷത്തിലേറെ അദ്ദേഹം ടിസിഎസിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 2008 മുതൽ 2014 വരെ ടാറ്റ പവർ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. 2014 മുതൽ പത്മനാഭൻ ഗവേണിംഗ് കൗൺസിൽ ഓഫ് ബിസിനസ് എക്സലൻസിന്റെ ചെയർപേഴ്സണായും സേവനമനുഷ്ഠിക്കുന്നു. 2016 ഡിസംബറിലാണ് അദ്ദേഹം ടാറ്റ കെമിക്കൽസ് ലിമിറ്റഡ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായത്.
ശ്രീ ബൽദേവ്ദാസ് കിക്കാനി വിദ്യാമന്ദിർ ഹൈസ്കൂളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അതിനുശേഷം പത്മനാഭൻ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് മാനേജ്മെന്റ്, സിസ്റ്റംസ്, മാർക്കറ്റിംഗ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ നേടി. 2011ൽ ഹാർവാർഡ് ബിസിനസ് സ്കൂൾ എക്സിക്യൂട്ടീവ് എഡ്യൂക്കേഷനിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും അദ്ദേഹം ചെയ്തു.