അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിനോദവ്യവസായമാണ് സിനിമയുടേത്. അതുകൊണ്ടുതന്നെ ചുരുക്കം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ സിനിമയിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാറുള്ളൂ. ഇത്തരത്തിൽ പാൻ ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ഏറ്റവും സ്വാധീനം സൃഷ്ടിച്ച മൂന്ന് പേരുകൾ നോക്കാം. സൂപ്പർതാരം പ്രഭാസ്, സൂപ്പർ സംവിധായകൻ എസ്.എസ്. രാജമൗലി, പ്രൊഡക്ഷൻ കമ്പനി ഹോംബാലെ ഫിലിംസ് എന്നിവയാണ് ആ പാൻ ഇന്ത്യൻ സിനിമയുടെ ശക്തികേന്ദ്രങ്ങൾ. ഇന്ത്യൻ എന്റർടെയ്ൻമെന്റ് രംഗത്തെ തന്നെ മാറ്റിമറിച്ച പേരുകളാണ് ഇവ.
പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന പദവി ആദ്യം സ്വന്തമാക്കുന്ന താരമാണ് പ്രഭാസ്. ബാഹുബലി മുതൽ സലാറും കൽക്കി 2898ഉമെല്ലാം അദ്ദേഹത്തിന്റെ പാൻ ഇന്ത്യൻ താരപരിവേഷം ഉയർത്തി. ബാഹുബലി മുതൽ ഇങ്ങോട്ട് ബോക്സോഫീസിലും ഒടിടിയിലുമെല്ലാം ചരിത്രം തിരുത്തിയ പ്രകടനങ്ങളാണ് ഓരോ പ്രഭാസ് ചിത്രങ്ങളും സൃഷ്ടിച്ചത്.
നമ്മുടെ കാലത്തെ ഏറ്റവും സ്വാധീനമുള്ള സംവിധായകനായാണ് എസ്.എസ്. രാജമൗലി കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സിനിമയെ പുനർനിർമ്മിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ആർആർആറും ഇന്ത്യയിൽ ഏറ്റവും കലക്ഷൻ നേടിയ ചിത്രങ്ങൾ എന്നതിനൊപ്പം രാജ്യത്ത് നിർമിക്കപ്പെട്ട ഏറ്റവും മികച്ച 15 ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടി. ആർആർആറിലെ ഓസ്കാർ നേട്ടത്തോടെ പാൻ ഇന്ത്യൻ എന്നതിനപ്പുറം ആഗോള പ്രശസ്തിയിലേക്കും അദ്ദേഹമെത്തി.
പാൻ-ഇന്ത്യ സിനിമകളുടെ പവർഹൗസാണ് ഹോംബാലെ ഫിലിംസ് എന്ന നിർമാണ കമ്പനി. ഹോംബാലെയുടെ കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ചിത്രങ്ങൾ മികച്ച സ്റ്റോറി ടെല്ലിങ്ങ് രീതിയും സിനിമാറ്റിക് ഗാംഭീര്യവും കൊണ്ട് ശ്രദ്ധേയമായി. ഇതോടൊപ്പം തന്നെ ബോക്‌സ് ഓഫീസിലും ഹോംബാലെ ചിത്രങ്ങൾ ആധിപത്യം സ്ഥാപിച്ചു. അടുത്തിടെ ബോളിവുഡ് താരം ഹൃത്വിക് റോഷനെ നായകനാക്കി ഹോംബാലെ ഫിലിംസ് പുതിയ പ്രൊജക്റ്റും പ്രഖ്യാപിച്ചിട്ടുണ്ട്.
Explore the three most influential names in Pan-Indian cinema: superstar Prabhas, visionary director S.S. Rajamouli, and powerhouse production company Hombale Films, who have reshaped the Indian entertainment industry.