ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നത് സംബന്ധിച്ച് ഡിജിസിഎയും ഇന്ത്യൻ എയർലൈൻസും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി, ചെക്ക്ഡ് ബാഗേജിൽ യാത്രക്കാർക്ക് അഞ്ച് ലിറ്റർ വരെ മദ്യം കൊണ്ടുപോകാം.

ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര യാത്രകളിൽ മദ്യം, ക്രാഫ്റ്റ് ബിയറുകൾ, പ്രാദേശിക വൈനുകൾ എന്നിവ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ളതാണ് ഡിജിസിഎ നിയമം. ഗോവയിൽ നിന്നും മടങ്ങുന്ന വിനോദ സഞ്ചാരികൾ, നാസിക്ക് പോലെയുള്ള ഇടങ്ങളിൽ നിന്ന് വൈൻ ഗാർഡൻ ടൂർ കഴിഞ്ഞു മടങ്ങുന്ന സഞ്ചാരികൾ തുടങ്ങിയവയാണ് ഇത്തരത്തിൽ മദ്യവുമായി വിമാനങ്ങളെ ആശ്രയിക്കാറുള്ളത്. എയർലൈനുകൾ യാത്രക്കാർക്ക് ചെക്ക്ഡ് ബാഗേജിൽ 5 ലിറ്റർ വരെ മദ്യം കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ആൽക്കഹോളിന്റെ അളവ് 24% മുതൽ 70% വരെയിരിക്കണം. 70% ത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ ഡിജിസിഎ കർശനമായി നിരോധിച്ചിട്ടുണ്ട്.
ഇതിനുപുറമേ ആൽക്കഹോൾ പാനീയങ്ങൾ അവയുടെ യഥാർത്ഥ, തുറക്കാത്ത റീട്ടെയിൽ പാക്കേജിംഗിൽ തന്നെയാണെന്ന് ഉറപ്പാക്കണം. തുറന്നതോ ഭാഗികമായി കഴിച്ചതോ ആയ കുപ്പികൾ വ്യോമയാന ചട്ടങ്ങൾ കൊണ്ടുപോകാൻ സാധിക്കില്ല. ബിയറുകളും വൈനുകളും ഉൾപ്പെടെ 24 ശതമാനമോ അതിൽ കുറവ് ആൽക്കഹോൾ അടങ്ങിയ ലഹരിപാനീയങ്ങൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളുമുണ്ട്. ഈ പാനീയങ്ങൾക്ക് ചെക്ക്ഡ് ബാഗേജിൽ നിശ്ചിത അളവിലുള്ള പരിധികളൊന്നുമില്ല.
Understand the DGCA and Indian airline rules for carrying alcohol on domestic flights in India, including limits for checked and carry-on baggage, packaging requirements, and consumption restrictions.