ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുന്നത് ആഘോഷിക്കുന്നതിനെ പരിഹസിച്ച് ഹോട്ട്മെയിൽ സഹസ്ഥാപകനും ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനുമായ സബീർ ഭാട്ടിയ. ഇന്ത്യയിലെ 41.5 കോടി ആളുകൾ പ്രതിദിനം വെറും 3.10 ഡോളർ (250 രൂപ) മാത്രം വരുമാനം ഉള്ളവരാണ് എന്നതിൽ രാജ്യം ലജ്ജിക്കുകയാണെന്ന് വേണ്ടതെന്നു ഭാട്ടിയ പറഞ്ഞു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഭാട്ടിയയുടെ പ്രസ്താവന വൻ വിമർശനങ്ങൾക്ക് ഇടയാക്കി.

41.5 കോടി ആളുകൾ പ്രതിദിനം 3.10 ഡോളർ മാത്രം വരുമാനം ഉള്ളവരാണ് എന്ന സബീർ ഭാട്ടിയയുടെ പരാമർശമാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ പരാമർശം പഴയ കണക്കുകളും ഡാറ്റയും ഉപയോഗിച്ച് ഉള്ളതാണെന്നും വസ്തുതാവിരുദ്ധമാണെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം തെറ്റായ ഡാറ്റ ഉപയോഗിച്ച് ഭാട്ടിയ ആരെയാണ് സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയരുന്നു. ഇന്ത്യയ്ക്കെതിരെ ഇത്തരം വ്യാജ കണക്കുകൾ ഉന്നയിക്കുന്നവർ ഇന്ത്യൻ പേര് വാലായി കൊണ്ടുനടക്കാൻ പോലും അർഹരല്ല എന്നും ചിലർ കമന്റിൽ പറയുന്നു.

ഏറ്റവും പുതിയ ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ 5.3 ശതമാനം പേർ മാത്രമാണ് മൂന്ന് ഡോളറിന് താഴെ ദിവസവരുമാനം ഉള്ളവർ. എന്നുവെച്ചാൽ രാജ്യത്തെ ഏതാണ്ട് 7.5 കോടി ജനങ്ങൾ മാത്രമേ ഈ താഴ്ന്ന വരുമാനത്തിൽ വരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണവുമായി സബീർ ഭാട്ടിയ എത്തിയിരിക്കുന്നത്. ഇതാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്.

ഇന്ത്യയ്ക്ക് എന്താണ് വേണ്ടതെന്ന സ്വതന്ത്ര ആത്മപരിശോധന മാത്രമാണ് താൻ ഉദ്ദേശിച്ചത് എന്നാണ് ഭാട്ടിയയുടെ ന്യായീകരണം. ലോകത്തിലെ ഒന്നാമത്തെ സമ്പദ് വ്യവസ്ഥയായി അറിയപ്പെടുന്ന യുഎസ്സിന് 37 ട്രില്യൺ ഡോളർ കടമുണ്ട് എന്ന് ചിലർ കമന്റിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയാണെന്ന് അമേരിക്ക ഒരിക്കലും വീമ്പിളക്കിയിട്ടില്ല എന്നാണ് ഇതിന് ഭാട്ടിയ മറുപടി നൽകിയിരിക്കുന്നത്. നിരവധി വിമർശനങ്ങൾ വന്നെങ്കിലും പോസ്റ്റ് വൈറലായതോടെ, അതേ പോസ്റ്റ് ഹിന്ദിയിലും ഭാട്ടിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

Hotmail co-founder Sabeer Bhatia faced intense backlash on X for criticizing India’s economic celebration, citing poverty data. Users accused him of using outdated statistics and spreading negativity, leading to a heated exchange.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version