Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ ഏറ്റവും ലാഭത്തിലുള്ള കമ്പനികൾ
News Update

ഇന്ത്യയിൽ ഏറ്റവും ലാഭത്തിലുള്ള കമ്പനികൾ

ലാഭമല്ല എല്ലാം! പക്ഷേ ഒരു ബിസിനസിന്റെ നിലനിൽപ്പിന് ലാഭം പ്രധാനമാണ്. ഒരു കമ്പനി അതിന്റെ എല്ലാ ചിലവുകളും വഹിച്ചതിന് ശേഷം എത്ര പണം നിലനിർത്തുന്നു എന്നതിനെക്കുറിച്ച് നിക്ഷേപകർക്ക് വ്യക്തമായ കാഴ്ചപ്പാട് നൽകാൻ അടിസ്ഥാന ലാഭം എന്ന് വിളിക്കപ്പെടുന്ന അറ്റാദായം (Net profit) സഹായകരമാണ്. 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന അറ്റാദായം റിപ്പോർട്ട് ചെയ്യപ്പെട്ട കമ്പനികൾ ഏതെന്നു നോക്കാം.
News DeskBy News Desk15 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലാഭമല്ല എല്ലാം! പക്ഷേ ഒരു ബിസിനസിന്റെ നിലനിൽപ്പിന് ലാഭം പ്രധാനമാണ്. ഒരു കമ്പനി അതിന്റെ എല്ലാ ചിലവുകളും വഹിച്ചതിന് ശേഷം എത്ര പണം നിലനിർത്തുന്നു എന്നതിനെക്കുറിച്ച് നിക്ഷേപകർക്ക് വ്യക്തമായ കാഴ്ചപ്പാട് നൽകാൻ അടിസ്ഥാന ലാഭം എന്ന് വിളിക്കപ്പെടുന്ന അറ്റാദായം (Net profit) സഹായകരമാണ്. സിഎൻബിസി ടിവി18 റിപ്പോർട്ട് പ്രകാരം 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന അറ്റാദായമുള്ള കമ്പനികൾ ഏതെന്നു നോക്കാം.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
അറ്റാദായം: ₹ 77,561 കോടി
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 31% വാർഷിക നിരക്കിൽ അറ്റാദായം വളർന്ന് ₹ 77561 കോടിയിലെത്തി.

2. എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)
അറ്റാദായം: ₹70,792 കോടി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി  ₹70792 കോടി അറ്റാദായവുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 2021 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ ബാങ്കിന്റെ ലാഭം 21% എന്ന നിരക്കിൽ വളർന്നു.

3. റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries)
അറ്റാദായം: ₹69,648 കോടി
റിലയൻസ് ഇൻഡസ്ട്രീസ് ലാഭ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഈ വർഷം കോർപ്പറേറ്റ് മേഖലയിൽ റിലയൻസ് ആധിപത്യം കൂടുതൽ ഉറപ്പിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ₹9.8 ലക്ഷം കോടി വാർഷിക വരുമാനമാണ് റിലയൻസിനുള്ളത്.

4. ഐസിഐസിഐ ബാങ്ക് (ICICI Bank)
അറ്റാദായം: ₹51,029 കോടി
ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 2025 സാമ്പത്തിക വർഷത്തിൽ ആദ്യമായി ₹50000 കോടി കടന്നു. ഈ നാഴികക്കല്ലോടെ രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായി കമ്പനി മാറി. ഈ വർഷത്തെ വാർഷിക അറ്റാദായത്തിൽ സോഫ്റ്റ്‌വെയർ ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസിനെ (TCS) ഐസിഐസിഐ മറികടന്നു.

5. ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS)
അറ്റാദായം: ₹48,553 കോടി
₹48553 കോടി അറ്റാദായവുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വെറും 8.5% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് കമ്പനിക്കുള്ളത്. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കമ്പനികളിൽ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണ് ടിസിഎസ്സിന്റേത്.

6. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)
അറ്റാദായം: ₹ 48,320 കോടി
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ലൈഫ് ഇൻഷ്വറൻസായ എൽഐസി 2025 സാമ്പത്തിക വർഷത്തിൽ ₹ 48320 കോടി അറ്റാദായം നേടി. കഴിഞ്ഞ വർഷം ₹ 39031 കോടി അറ്റാദായമായിരുന്നു എൽഐസിക്ക് ഉണ്ടായിരുന്നത്.

7. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC)
അറ്റാദായം: ₹36,226 കോടി
2025 സാമ്പത്തിക വർഷത്തിൽ അറ്റാദായത്തിൽ 26% ഇടിവുണ്ടായിട്ടും ഒഎൻജിസി ₹36226 കോടി അറ്റാദായം നേടി. എന്നാൽ കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാമാതായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ എക്സ്പ്ലൊറേഷൻ കമ്പനി ഇത്തവണ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

8. കോൾ ഇന്ത്യ (Coal India)
അറ്റാദായം: ₹ 35,358 കോടി
ലാഭ പട്ടികയിൽ നാലാമത്തെ പൊതുമേഖലാ സ്ഥാപനമായ (PSU) കോൾ ഇന്ത്യ ₹ 35358 കോടി അറ്റാദായം നേടി. സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഉൽപ്പാദക കമ്പനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 16.2% എന്ന സംയുക്ത വാർഷിക നിരക്കിലാണ് അറ്റാദായം ഉയർത്തിയത്.

9. ഐടിസി (ITC)
അറ്റാദായം: ₹34,747 കോടി
ഐടിസിയുടെ അറ്റാദായം 2025 സാമ്പത്തിക വർഷത്തിൽ 70% വർധിച്ചാണ് ₹34747 കോടിയിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടില്ലാത്ത എഫ്എംസിജി ഭീമൻ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

10. ഭാരതി എയർടെൽ (Bharti Airtel)
അറ്റാദായം: ₹33,556 കോടി
₹33556 കോടി അറ്റാദായവുമായി രാജ്യത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനികളിൽ ഭാരതി എയർടെൽ പത്താം സ്ഥാനത്താണ്. 2025 സാമ്പത്തിക വർഷത്തിൽ ടെലികോം ഭീമൻ ശക്തമായ പ്രകടനം കാഴ്ചവെച്ചു. വരുമാനവും EBITDAയും യഥാക്രമം ഏകദേശം 21% ഉം 27% ഉം വളർച്ചയാണ് നേടിയത്. 

Channeliam Fact Check confirms claims of high monthly rent for mobile tower installation are false, with the Department of Telecommunications (DoT) warning against scams that demand advance payments for such offers.

banner Channeliam Fact Check Department of Telecommunications DoT false claim installation mobile tower rent Scam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil