അടുത്തിടെ വിവാദ വ്യവസായി വിജയ് മല്ല്യ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തു. വർഷങ്ങൾക്കു ശേഷമാണ് മല്ല്യ ഇത്തരമൊരു പോഡ്കാസ്റ്റിൽ പങ്കെടുക്കുന്നത് എന്നതുകൊണ്ടു തന്നെ അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജ് ഷമനിയുടെ നാലു മണിക്കൂർ നീണ്ട പോഡ്കാസ്റ്റിലാണ് മല്ല്യ പങ്കെടുത്തത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് പേരാണ് രാജ് ഷമനിയുടെ പോഡ്കാസ്റ്റ് കണ്ടത്.

കണ്ടൻ്റ് ക്രിയേറ്റർ, സംരംഭകൻ എന്നതിന് അപ്പുറത്തേക്കുള്ള വളർച്ചയാണ് രാജ് ഷമനിയുടേത്. എട്ട് ബില്യണിലധികം ആകെ വ്യൂവ്സും, മില്യൺ കണക്കിന് സബ്സ്ക്രൈബേർസുമായി രാജ് ഷമനി ജൈത്രയാത്ര തുടരുന്നു. വെറുമൊരു പോഡ്കാസ്റ്റ് എന്നതിനപ്പുറം കൾച്ചറൽ മൊമൻ്റ് എന്നാണ് രാജിന്റെ വീഡിയോകളെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇൻഡോറിലെ ബിസിനസ് കുടുംബത്തിൽ നിന്നും വന്ന രാജ് ഇന്ന് ഇന്ത്യൻ ഡിജിറ്റൽ സ്റ്റോറി ടെല്ലിങ് രംഗത്തെ അതികായനായി മാറിയിരിക്കുന്നു.

1997 ജൂലായ് 29ന് മധ്യപ്രദേശിലെ ഇൻഡോറിലാണ് രാജ് ഷമനിയുടെ ജനനം. ചെറുപ്പത്തിലേ സംരംഭകത്വത്തിൽ താത്പര്യം ഉണ്ടായിരുന്ന രാജ് 16 വയസ്സിൽ സ്വന്തം ബ്രാൻഡ് ഉണ്ടാക്കി ഉത്പന്നങ്ങൾ വിൽപന ചെയ്യാൻ ആരംഭിച്ചു. പിതാവിന്റെ ഷമനി ഇൻഡസ്ട്രീസിന്റെ വരുമാനം 20 ഇരട്ടിയാക്കാൻ രാജിനു സാധിച്ചു.

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ചെറു മോട്ടിവേഷനൽ വീഡിയോസ് ചെയ്താണ് രാജ് തന്റെ ഡിജിറ്റൽ യാത്ര ആരംഭിച്ചത്. ആദ്യമൊന്നും വലിയ ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം തുടർച്ചയായി മികച്ച വീഡിയോകൾ ചെയ്തു കൊണ്ടിരുന്നു. 2021ലാണ് രാജ് തന്റെ പോഡ്കാസ്റ്റ് ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി രാജിന്റെ പോഡ്കാസ്റ്റ് വളർന്നു.

2024ലെ കണക്ക് പ്രകാരം 11 മില്യൺ ഡോളർ അഥവാ 91 കോടി രൂപയാണ് രാജിന്റെ ആസ്തി. ഷമനി ഇൻഡസ്ട്രീസിനു പുറമേ ഹൗസ് ഓഫ് എക്സ് എന്ന സംരംഭത്തിൽ നിന്നും അദ്ദേഹം വൻ വരുമാനം ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ പോഡ്കാസ്റ്റ് റെവന്യൂവും വലുതാണ്. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ്, സ്റ്റോക് മാർക്കറ്റ്, ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ സമ്പാദ്യം വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കണക്കുകൾ പ്രകാരം ഒരു കോടിയിലേറെ രൂപയാണ് അദ്ദേഹത്തിന്റെ മാസ വരുമാനം.

Explore the journey of Raj Shamani, from a 16-year-old entrepreneur in Indore to a leading digital voice, podcaster, and investor with a net worth of Rs 91 crore. Learn about his unique style, business ventures, and impact on India’s digital landscape

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version