അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോ വിജയിയുടെ വിജയത്തിനു പിന്നിൽ ‘പാർക്കിങ് ഭാഗ്യകഥ.’ യുഎഇയിലെ ഈദ് അൽ അദ്ഹ തിരക്ക്. പാർക്കിങ് ലഭിക്കുന്നത് ലോട്ടറി അടിക്കുന്നതിനേക്കാൾ പ്രയാസം. കാറ് പോയിട്ടു സൂചി പോലും കുത്താൻ സ്ഥലമില്ല. അങ്ങനെയിരിക്കുമ്പോൾ പ്രവാസി മലയാളിക്ക് അപ്രതീക്ഷിതമായി പാർക്കിങ്ങിനു സ്ഥലം ലഭിക്കുന്നു. ഉടൻ തന്നെ കൂടെയുള്ള സുഹൃത്ത് ഒറ്റക്കാച്ചാണ്: ഒടുക്കത്തെ ഭാഗ്യം തന്നെ അളിയാ, വേഗം ബിഗ് ടിക്കറ്റ് എടുത്തോ. കേട്ടതും വിഷ്ണു ബിഗ് ടിക്കറ്റ് എടുത്തു, ഇപ്പോൾ പെരുന്നാൾ സമ്മാനമായി വീക്ക്ലി ഡ്രോയും അടിച്ചു.

സീരീസ് 276 നറുക്കെടുപ്പിൽ 150000 ദിർഹമാണ് വിഷ്ണു സമ്മാനമായി നേടിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി യുഎഇയിലുള്ള വിഷ്ണു എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ട്. ഏഴ് പേരുള്ള സുഹൃത്തുക്കളുടെ ഗ്രൂപ്പുമായി ചേർന്നാണ് ടിക്കറ്റ് എടുക്കാറുള്ളത്. 090494 എന്ന ടിക്കറ്റിലെ സമ്മാനം അടിച്ചിരിക്കുന്നതും ഈ ഏഴ് പേർക്കൊപ്പം എടുത്ത ടിക്കറ്റിനാണ്. ഈ ഏഴു പേർക്കുമൊപ്പം സമ്മാനത്തുക പങ്കിടും. സമ്മാനത്തുക യാത്ര പോകാനായി മാറ്റിവെയ്ക്കുമെന്നു പറഞ്ഞ വിഷ്ണു ഇനിയും ടിക്കറ്റ് എടുക്കുമെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ ജൂലൈ മൂന്നിനുള്ള 25 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ് വിഷ്ണു.
An Indian expat in Abu Dhabi, Vishnu, won Dh150,000 in the Big Ticket weekly e-draw, attributing his luck to finding a parking spot during Eid Al Adha rush. His friend’s suggestion to buy a ticket after this “parking luck” led to his win.