ചലച്ചിത്ര താരം മഞ്ജു വാര്യരെ ഉൾപ്പെടുത്തി ഏറ്റവും പുതിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ച് തമിഴ്നാടും കർണാടകയും കേന്ദ്രമായി പ്രവർത്തിക്കുന്ന ജിആർബി ഗീ (GRB Ghee). പരസ്യചിത്രം അടക്കമുള്ളവയിലാണ് മഞ്ജു ബ്രാൻഡിന്റെ മുഖമാകുക. താരത്തെ ഉൾപ്പെടുത്തിയുള്ള കാമ്പെയ്ൻ കേരളത്തിന്റെ സമ്പന്ന പാചക പൈതൃകത്തിനുള്ള ആദരം കൂടിയാണെന്ന് ജിആർബി ഡയറക്ടർ ബാല കാർത്തിക് പറഞ്ഞു.
ആധികാരികത, വിശുദ്ധി, ഗുണനിലവാരം എന്നിവയെ വിലമതിക്കുന്ന ഉപഭോക്താക്കളാണ് കേരളത്തിലേത്. ജിആർബി ഈ പ്രതീക്ഷകളെ മാനിക്കുന്നു. അവ നിലനിർത്താൻ നിരന്തരം പ്രവർത്തിക്കുന്നതായും ബാല കാർത്തിക് കൂട്ടിച്ചേർത്തു. ഭക്ഷണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തിനു പിന്നിലെ വികാരങ്ങൾ മനസ്സിലാക്കുന്ന ബ്രാൻഡുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മഞ്ജു വാര്യർ പ്രതികരിച്ചു. ജിആർബി നെയ്യ് അടുക്കള വിഭവം എന്നതിലുപരി വിശുദ്ധി, വിശ്വാസം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നതായി മഞ്ജു പറഞ്ഞു.

1984ൽ ജി.ആർ. ബാലസുബ്രഹ്മണ്യം സ്ഥാപിച്ച ജിആർബി ഡയറി ഫുഡ്സ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഗീ ബ്രാൻഡുകളിൽ ഒന്നാണ്. ഗുണനിലവാരം, വിശ്വാസം, നൂതനത്വം എന്നിവയാണ് ജിആർബി ഗീയുടെ മുഖമുദ്രയെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ 50ലധികം രാജ്യങ്ങളിലേക്ക് ജിആർബി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
Actress Manju Warrier partners with GRB Ghee for a new campaign celebrating Kerala’s rich food traditions. The campaign highlights ghee’s central role in fostering warmth, purity, and cultural pride in Malayalee homes.