Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പുകളെ കൈവിടാത്ത UDF പ്രകടന പത്രിക
News Update

സ്റ്റാർട്ടപ്പുകളെ കൈവിടാത്ത UDF പ്രകടന പത്രിക

കേരളത്തിൽ ശക്തമായൊരു സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം രൂപീകരിക്കാൻ സർക്കാർ സഹായം ഉറപ്പു വരുത്തുന്ന പ്രകടന പത്രിക അവതരിപ്പിച്ച് UDF. 100 കോടിയിലധികം വാര്‍ഷിക വരുമാന ശേഷിയുള്ള ആയിരത്തോളം എം.എസ്.എം.ഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് സമഗ്ര പദ്ധതിക്കു രൂപം നല്‍കും.കേരളാ സ്റ്റാർട്ടപ്പുകളിൽ വിദേശ പ്രവാസി നിക്ഷേപം ഉറപ്പാക്കാൻ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ NRI നിക്ഷേപ ഫണ്ട് രൂപീകരിക്കും.
News DeskBy News Desk2 April 2026Updated:2 April 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിൽ ശക്തമായൊരു സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം രൂപീകരിക്കാൻ സർക്കാർ സഹായം ഉറപ്പു വരുത്തുന്ന പ്രകടന പത്രിക അവതരിപ്പിച്ചു യു ഡി എഫ്.  സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ വനിതാ സംരംഭകർക്ക് പ്രത്യേക പിന്തുണ നൽകും.  കേരളത്തെ ഒരു സ്റ്റാർട്ടപ്പ്  ഡെസ്റ്റിനേഷനായി മാറ്റിയെടുക്കും.  നിർമിതി സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും, നൂതന സാങ്കേതിക വിദ്യകളിലൂടെ  കേരളത്തിന്റെ വികസനം ഉറപ്പാക്കാനും കേരളത്തിൽ ഒരു നിർമ്മിത ബുദ്ധി വകുപ്പിന് രുപം നൽകും.  ഐ ടി സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ ഐ ടി നിയമം  പത്രിക ഉറപ്പാക്കുന്നു. ഒരു റിമോട്ട് വർക്ക് സ്റ്റേഷനാക്കി കേരളത്തെ മാറ്റും.

കേരളത്തിലെ സ്റ്റാർട്ടപ്പുകൾ യൂണികോൺ ആയി ഉയരാൻ വേണ്ട പിന്തുണയും സഹായവും നൽകും.  എം.എസ്.എം.ഇ  സംരംഭങ്ങള്‍ക്കു പ്രതീക്ഷ നൽകുന്ന വാഗ്ദാനങ്ങൾ പ്രകാരം  100 കോടിയിലധികം വാര്‍ഷിക വരുമാന ശേഷിയുള്ള ആയിരത്തോളം എം.എസ്.എം.ഇ  സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന്   സമഗ്ര പദ്ധതിക്കു  രൂപം നല്‍കും.

UDF Manifesto Kerala Startup and AI Development

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സംരംഭകർക്ക് സർക്കാർ പിന്തുണയോടെ കുറഞ്ഞ പലിശയുള്ള സ്റ്റാർട്ടപ്പ് വായ്‌പകൾ ലഭ്യമാക്കും.  
സംരംഭകര്‍ക്ക്  ആവശ്യമായ മൂലധന പിന്തുണ നല്‍കുന്നതിനായി റിവോള്‍വിങ് ഫണ്ട്, ടെക്‌നോളജി ഫണ്ട് , ചലഞ്ച് ഫണ്ട്  എന്നിവയും  ലഭ്യമാക്കും. സർക്കാർ പദ്ധതികളിൽ നൂതന സാങ്കേതിക വൈദഗ്ധ്യമുള്ള സ്റ്റാർട്ടപ്പുകളെ പങ്കാളിയാക്കും.

കേരളാ സ്റ്റാർട്ടപ്പുകളിൽ വിദേശ പ്രവാസി നിക്ഷേപം ഉറപ്പാക്കാൻ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ എൻ ആർ ഐ നിക്ഷേപ ഫണ്ട് രൂപീകരിക്കും. പ്രവാസി മലയാളികളുടെ നിക്ഷേപവും പ്രവർത്തന പരിചയവും ഉറപ്പാക്കിക്കൊണ്ട് ഗ്ലോബൽ  സ്റ്റാർട്ടപ്പ് ഫണ്ടുകളും, മെന്റർഷിപ് നെറ്റ്വർക്കുകളും ലഭ്യമാക്കും. പ്രദേശങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം സുഗമമാക്കാൻ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ശക്തമാക്കും.

തെരുവ് കച്ചവടക്കാർ മുതൽ കർഷകർ വരെ കേരളത്തിലെ വിവിധ ബിസിനസുകൾക്കുള്ള ഡിജിറ്റലൈസേഷൻ പ്ലാറ്റ്‌ഫോം യാഥാർഥ്യമാകാൻ സ്റ്റാർട്ടപ്പുകളുടെ സഹായം തേടും. കമ്മ്യൂണിറ്റിയുടെ കൂട്ടായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സോഷ്യൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കികൊണ്ട് KSUM നെ രാജ്യാന്തര തലത്തിൽ തന്നെ മികച്ച ഒന്നാക്കും.  

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ കോളേജുകളിലും സ്റ്റുഡന്റ് ഇൻക്യൂബേറ്റർ സ്ഥാപിക്കും. നൂതന ആശയങ്ങൾക്ക് പിന്തുണ ഉറപ്പിക്കാൻ അക്കാദമിക-നിക്ഷേപക- സംരംഭക എക്കോ സിസ്റ്റം  പ്രവർത്തികമാക്കും. ഗവേഷണങ്ങളെ പേറ്റന്റുകളാക്കി മാറ്റുന്നതിന് പേറ്റന്റ് സപ്പോർട്ട് സ്‌കീം രൂപീകരിക്കും.  

സാങ്കേതികവും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മേഖലകളില്‍ വിദഗ്ധ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനായി ടെക്‌നോ-മെന്റര്‍, മാനേജ്-മെന്റര്‍മാരുടെ സഹായം ഉറപ്പാക്കും.   അന്താരാഷ്ട്ര തൊഴില്‍ മാര്‍ക്കറ്റില്‍   മാറികൊണ്ടിരിക്കുന്ന  ജോലിയിലെ സ്വഭാവം പഠിക്കാനും, അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങ ള്‍ വരുത്താനും വിദഗ്ധര്‍ അടങ്ങുന്ന  ‘ജോബ് വാച്ച് ടവര്‍’ രൂപീകരിക്കും.

ആഗോള ഐ ടി, ഐടി അധിഷ്ഠിത സ്ഥാപനങ്ങൾ കേരളത്തിൽ കൂടുതലായി ആരംഭിക്കാൻ പ്രോത്സാഹനം ഉറപ്പാക്കും. സ്വകാര്യമേഖലയിൽ കമ്പനികളെ കുറഞ്ഞ സമയത്തിനുളിൽ വേഗത്തിൽ  പ്രവർത്തനം ആരംഭിക്കുന്നതിനു സ്വകാര്യ മേഖലയിൽ കോ വർക്കിങ് സ്പേസുകളും ഹബ്ബുകളും രൂപീകരിക്കും.   രാജ്യത്തെ ഐ ടി ഹബ്ബുകൾ തമ്മിലുള്ള എയർ കണക്ടിവിറ്റി മെച്ചപ്പെടുത്തും.

   കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശം, 44 നദികള്‍, 34 തടാകങ്ങള്‍, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മലനാട്,ഇടനാട് മേഖലകളിലെ സമഗ്ര സാധ്യതകള്‍ എന്നിവ  സംയോജിപ്പിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ ശക്തമായ സാന്നിധ്യമായി ഉയര്‍ത്തുന്ന സാധ്യതകളുടെ ”മിഷന്‍ സമുദ്ര” നടപ്പിലാക്കും.  ഇതിന്റെ ഭാഗമായി വന്‍കിട ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. ആദ്യഘട്ടത്തില്‍ കാര്യക്ഷമമായ ചരക്ക്  ഗതാഗതം ഉറപ്പു വരുത്തും. തുടര്‍ന്ന് ജനങ്ങള്‍ക്ക്  സൗകര്യപ്രദമായ യാത്രാ സേവനങ്ങള്‍, അവസാന ഘട്ടത്തില്‍ ജലാശയങ്ങളുമായി ബന്ധിപ്പിച്ച്  ഏകീകൃത നെറ്റവ്ര്‍ക്ക് എന്നിവ സാധ്യമാക്കും.

കേരളത്തിന്റെ സമഗ്ര വ്യോമയാന വികസനത്തിനായി സംസ്ഥാനത്ത് ഫുള്‍-ഫ്‌ലൈറ്റ് സിമുലേറ്ററുകളോടെയുള്ള ആധുനിക പൈലറ്റ് പരിശീലനം, ഏവിയേഷന്‍ സ്റ്റാഫ് ട്രെയിനിങ് അടക്കം  നടത്തുന്ന ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി വിമാനത്താവളത്തില്‍ രണ്ടാം  ഘട്ട റണ്‍വേ നിര്‍മ്മാണം, എയര്‍പോര്‍ട്ട് സാമ്പത്തിക മേഖലകള്‍, സ്വതന്ത്ര വ്യാപാര ഗോഡൗണ്‍ മേഖലകള്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ, ടെര്‍മിനല്‍, ഏപ്രണ്‍ വികസനം, വിമാനങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി, സമഗ്രപരിശോധനയ്ക്കായി MRO – മെയ്ന്റനൻസ്, റിപ്പയർ  ആൻഡ് ഓപ്പറേഷൻസ് കേന്ദ്രങ്ങൾ , ലോജിസ്റ്റിക്‌സ് പാർക്ക്കള്‍, പുതിയ വിമാന സര്‍വീസുകള്‍ക്ക്  പിന്തുണ നല്‍കാന്‍ റൂട്ട്‌ഡെവലപ്‌മെന്റ് ആന്‍ഡ് കണക്റ്റിവിറ്റി ഫണ്ട്  അടക്ക മുള്ള  ഹൃസ്വകാല – ദീര്‍ഘകാല  പദ്ധതികള്‍ക്ക് രൂപം  നല്‍കും.

UDF unveils a tech-driven manifesto for Kerala, promising a dedicated AI department, an NRI investment fund for startups, and the ‘Mission Samudra’ maritime project to boost the state’s global economic standing

Artificial Intelligence Department banner Job Watch Tower Kerala Aviation Institute Kerala startup ecosystem KSUM Global Mission Samudra MRO Hub Kochi MSME Development Kerala NRI Investment Fund Startup Loans Kerala UDF Manifesto 2026 women entrepreneurs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil