2025 ഇന്ത്യ വെൽത്ത് റിപ്പോർട്ടിൽ മുന്നിലെത്തി മുകേഷ് അംബാനിയുടെ മക്കൾ. 360 വൺ വെൽത്തും ക്രിസിലും ചേർന്ന് പുറത്തിറക്കിയ ന്യൂ വെൽത്ത് ക്രിയേറ്റേർസ് ലിസ്റ്റിൽ 3.59 ലക്ഷം കോടി രൂപ (43 ബില്യൺ യുഎസ് ഡോളർ) വീതം ആസ്തിയോടെയാണ് ആകാശ് അംബാനിയും ആനന്ദ് അംബാനിയും മുന്നിലെത്തിയത്. റിപ്പോർട്ട് വിശകലനം ചെയ്ത 2013 ഇന്ത്യൻ വെൽത്ത് ക്രിയേറ്റേർസിന് ഏകദേശം 100 ട്രില്യൺ രൂപയുടെ മൊത്തം ആസ്തിയാണ് ഉള്ളത്. രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്നിന് തുല്യമായ സംഖ്യയാണിത്.
കുറഞ്ഞത് 5 ബില്യൺ രൂപ ആസ്തിയുള്ള സംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരുൾപ്പെടെയുള്ളവരെയാണ് റിപ്പോർട്ടിനായി പരിഗണിച്ചത്. റിപ്പോർട്ടിൽ ഉള്ളവരുടെ ശരാശരി ആസ്തി 14.2 ബില്യൺ രൂപയാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIAL) നിലവിലെ ചെയർമാനാണ് ആകാശ് അംബാനി. റിലയൻസിന്റെ പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ മേൽനോട്ട ചുമതലയാണ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിക്കുള്ളത്.
Akash and Anant Ambani are India’s richest individuals (₹3.59 lakh crore each) in the 360 ONE Wealth Creators List 2025. Sister Isha Ambani is the richest woman.