കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന 51Eമത് ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന തരത്തിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പ്രധാനമന്ത്രി മോഡി ഹസ്തദാനം ചെയ്ത് സ്വാഗതം ചെയ്യുന്നതും അവരുമായി ഹ്രസ്വ സംഭാഷണത്തിൽ ഏർപ്പെടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയതോടെ #Melodi എന്ന ട്രെൻഡിംഗ് ഹാഷ്‌ടാഗിന് കാരണമായി

PM Modi met Italian PM Giorgia Meloni at the G7 Summit in Canada, sparking the #Melodi trend on social media as they discussed strengthening India-Italy ties.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version