ഫ്രഞ്ച് സൈനിക വിമാന, ബിസിനസ് ജെറ്റ് നിർമ്മാതാക്കളായ ഡസ്സോൾട്ട് ഏവിയേഷൻ, അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എയ്റോസ്ട്രക്ചർ ലിമിറ്റഡുമായി (RAL) പങ്കാളിത്തം. ഇന്ത്യൻ എയ്റോസ്പേസ് നിർമ്മാണത്തിൽ വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്ന പങ്കാളിത്തത്തിലൂടെ നാഗ്പൂരിൽ ഡസ്സോൾട്ടിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസിനസ് എക്സിക്യൂട്ടീവ് ജെറ്റായ ഫാൽക്കൺ 2000 നിർമ്മിക്കും. പാരീസ് എയർ ഷോയിലാണ് ഇരു കമ്പനികളും ഇതിനായി പങ്കാളിത്തം പ്രഖ്യാപിച്ചത്. 2028ഓടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഫാൽക്കൺ 2000 ജെറ്റ് തയ്യാറാകുമെന്നാണ് പ്രഖ്യാപനം.
റാഫേൽ യുദ്ധവിമാനങ്ങളുടെ ഫ്യൂസ്ലേജ് നിർമ്മിക്കുന്നതിനായി ഹൈദരാബാദിൽ സൗകര്യം സ്ഥാപിക്കുമെന്ന് ഡാസോൾട്ടും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് പുതിയ പ്രഖ്യാപനം. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ ഭാഗമായ മിറാഷ് 2000, റാഫേൽ എന്നീ യുദ്ധവിമാനങ്ങളിലൂടെ ഫ്രഞ്ച് കമ്പനിക്ക് ഇന്ത്യയുമായി ദീർഘകാല ബന്ധമുണ്ട്.

ഡസ്സോൾട്ട് ഏവിയേഷൻ അതിന്റെ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്ത് ഫാൽക്കൺ 2000 ജെറ്റുകൾ നിർമ്മിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത് ഇന്ത്യയെ ഉയർന്ന നിലവാരമുള്ള ബിസിനസ് ജെറ്റ് നിർമ്മാണത്തിനുള്ള തന്ത്രപരമായ കേന്ദ്രമായി ഉയർത്തും. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, കാനഡ, ബ്രസീൽ എന്നിവയ്ക്കൊപ്പം അടുത്ത തലമുറ ബിസിനസ് ജെറ്റുകൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യ പ്രവേശിക്കുന്നതിന് ഈ നാഴികക്കല്ല് കരാർ വഴിയൊരുക്കും. ഇത് ഇന്ത്യൻ എയ്റോസ്പേസ്, നിർമ്മാണ വ്യവസായത്തിന്റെ ചരിത്ര നിമിഷമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി
Dassault Aviation will manufacture its Falcon 2000 business jets in India through a partnership with Reliance Aerostructure (DRAL) in Nagpur, with the first ‘Made-in-India’ jet expected by 2028, positioning India as a global aerospace hub.