Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫയര്‍ ആന്‍ഡ് റെസ്ക്യൂ NOC എളുപ്പമാക്കാം
News Update

ഫയര്‍ ആന്‍ഡ് റെസ്ക്യൂ NOC എളുപ്പമാക്കാം

MSMEകള്‍ക്കുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ എന്‍.ഒ.സി എളുപ്പത്തിലാക്കി കെഎസ്ഐഡിസി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി സംരംഭത്തിനായി കെ-സ്വിഫ്റ്റ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാം.സംരംഭങ്ങള്‍ തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാനുമാകും. കെ-സ്വിഫ്റ്റ് പോര്‍ട്ടലിലൂടെ (https://kswift.kerala.gov.in/index/) ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനാകും.
News DeskBy News Desk19 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭങ്ങൾ തുടങ്ങാനിനി ഒന്നിലധികം ഓഫീസുകൾ കയറിയിറങ്ങേണ്ട.വ്യവസായ സംരംഭകര്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ NOC ഉള്‍പ്പെടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ ക്ലിയറന്‍സുകള്‍ എളുപ്പത്തിലാക്കി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ KSIDC. സംരംഭകർക്കിനി  ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി കെ-സ്വിഫ്റ്റ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാം .

സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ എളുപ്പത്തിലും വേഗത്തിലും സുതാര്യവും ആക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സ്) സംവിധാനം ആരംഭിച്ചിട്ടുള്ളത്. ഇതുവഴി സര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. സംരംഭങ്ങള്‍ തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാനുമാകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി ഒന്നിലധികം ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം കെ-സ്വിഫ്റ്റ് പോര്‍ട്ടലിലൂടെ (https://kswift.kerala.gov.in/index/) ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനാകും.

കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ നിരാക്ഷേപ പത്രം നല്‍കുന്നത്. ഒരു കെട്ടിടമോ വ്യാവസായിക യൂണിറ്റോ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും മതിയായ പ്രതിരോധ നടപടികള്‍ നിലവിലുണ്ടെന്നും ഇത് ഉറപ്പാക്കുന്നു. തീപിടുത്ത സാധ്യതയുള്ള വസ്തുക്കളുടെ നിര്‍മ്മാണം, സംഭരണം, കൈകാര്യം ചെയ്യല്‍ എന്നിവ ഉള്‍പ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

നിലവില്‍ കെ-സ്വിഫ്റ്റ് 22 വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാ അപേക്ഷകളും ഏകീകൃത പൊതു അപേക്ഷാ ഫോം (കോമണ്‍ ആപ്ലിക്കേഷന്‍ ഫോം) വഴി സമര്‍പ്പിക്കാം.

എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ-സ്വിഫ്റ്റും അതുപോലുള്ള മറ്റ് പദ്ധതികളും വഴി സര്‍ക്കാര്‍ ലളിതമാക്കുകയും സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടുതല്‍ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് എംഎസ്എംഇ മേഖലയിലേക്ക് കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നു.

സംരംഭകരെ പിന്തുണയ്ക്കുന്നതിലും സംസ്ഥാനത്തുടനീളമുള്ള വ്യവസായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്ന കെഎസ്ഐഡിസി സാമ്പത്തിക പിന്തുണ, ഉപദേശക സേവനങ്ങള്‍, അനുമതി നേടുന്നതിനുള്ള സഹായം എന്നിവ നല്‍കുന്നതിലൂടെ എംഎസ്എംഇകളുടെ പ്രവര്‍ത്തനത്തെ ഗുണപരമായി സഹായിക്കുന്നു.

എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 2022-23 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘സംരംഭക വര്‍ഷം’ പദ്ധതി സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തിന് ഏറെ കരുത്ത് പകര്‍ന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലുള്ള പദ്ധതി ഓരോ വര്‍ഷവും ഈ നേട്ടം പിന്നിട്ടു. സംസ്ഥാനത്തിന്‍റെ സംരംഭക സാധ്യതകള്‍ തുറന്നുകാട്ടിയ പദ്ധതിയിലൂടെ 3,50,000-ത്തിലധികം എംഎസ്എംഇ യൂണിറ്റുകളാണ് ഇതുവരെ രൂപീകരിച്ചത്.

Kerala State Industrial Development Corporation (KSIDC) simplifies Fire and Rescue NOC for MSMEs through the K-Swift portal, making business easier and faster to start in Kerala.

banner Ease of Doing Business Fire and Rescue NOC K-Swift Kerala KSIDC msme
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil