അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഫസ്റ്റ് ലേഡി മെലാനിയ ട്രംപിന്റെയും ഇളയ മകനാണ് ബാരൺ ട്രംപ്. 19കാരനായ ബാരൺ പിതാവിനെപ്പോലെ ബിസിനസ്സിൽ ഇപ്പോഴേ കഴിവു തെളിയിച്ചു കഴിഞ്ഞു.

ക്രിപ്റ്റോ രംഗത്തെ വമ്പൻ ബിസിനസ്സിലൂടെ ബാരൺ 40 മില്യൺ ഡോളറോളം സമ്പാദിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപും മക്കളും ചേർന്നു നടത്തുന്ന വേൾഡ് ലിബർട്ടി ഫിനാൻഷ്യലിലെ ഡിജിറ്റൽ അസറ്റിലൂടെയാണ് അദ്ദേഹം വൻ തുക സമ്പാദിച്ചിരിക്കുന്നത്. നികുതി കിഴിച്ച് ഇതോടെ ബൈരണിന്റെ സമ്പാദ്യം 25 മില്യൺ ഡോളറായി എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാർച്ചിൽ കമ്പനി ടോക്കൺ സെയിലിലൂടെ 550 മില്യൺ ഡോളർ സമ്പാദിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ട്രംപ് മാത്രം സമ്പാദിച്ചത് 57 മില്യൺ ഡോളറാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചിരുന്നു.
Barron Trump, the 19-year-old son of Donald Trump, has reportedly earned $40 million in the crypto sector through digital assets from World Liberty Financial, a Trump family business that recently raised $550 million in a token sale.